Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വ്യോമ ഗാതാഗതം തടസ്സപ്പെട്ടു

ദില്ലി: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും ദില്ലിയില്‍ ജനജീവിതം സ്ഥംഭിച്ചു. നഗരത്തിലെ പല താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

മഴയെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തര്‍ന്നു. ഇവിടെനിന്നുള്ള വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്‌.

വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെ തുടങ്ങിയ മഴ രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ മുറിഞ്ഞുവീണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. വിഐപി വാഹനവ്യൂഹങ്ങള്‍ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു കിടന്നു.

മഴയത്തെത്തുടര്‍ന്ന്‌ ദില്ലിയിലെ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 24 ഡിഗ്രി സെല്‍ഷ്യസ്‌ ആയി കുറഞ്ഞു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പുതിയതായി നിര്‍മ്മിച്ച ടെര്‍മിനലിന്റെ ഭാഗമാണ്‌ തകര്‍ന്നത്‌.

ഇതിനെത്തുടര്‍ന്ന്‌ ടെര്‍മിനലില്‍ വെള്ളം കയറി. വൈകുന്നേരത്തോടെതന്നെ വെള്ളം ജോലിക്കാന്‍ നീക്കം ചെയ്‌തിട്ടുണ്ടെന്ന്‌ വിമാനത്താവളത്തിലെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ ആന്‍ഡ്ര്യൂ ഹാരിസണ്‍ അറിയിച്ചു.

കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഭാഗത്ത്‌ വെള്ളം കയറുകയും ബാഗേജ്‌ എക്‌സറേ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തിരുന്നു.

വെള്ളിയാഴ്‌ച ഏതാണ്ട്‌ ഇരുപതോളം വിമാനസര്‍വ്വീസുകള്‍ വൈകുകളും വഴി തിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്‌. ആഭ്യന്തര സര്‍വ്വീസുകളില്‍ പലതിന്റെയും സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+