ഹരിയാനയില്‍ ബിജെപി-ഐഎന്‍എല്‍ഡി സഖ്യം തകര്‍ന്നു
ചണ്ഡിഗഢ്: ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല നേതൃത്വം നലകുന്ന ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍(ഐഎന്‍എല്‍ഡി)യുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് സംസ്‌ഥാന നേതാവ് വിജയ് ഗോയല്‍ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് സഖ്യം പിളര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യം പിളര്‍ന്നത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണം കൈയ്യാളുന്ന കോണ്‍ഗ്രസിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇരുകക്ഷികളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ചൗത്താല പറഞ്ഞു. ഇതു സംബന്ധിച്ച് ബി.ജെ.പിയുടെ പക്ഷത്തുനിന്നും യാതൊരു സൂചനയോ നിര്‍ദ്ദേശമോ ലഭിച്ചിട്ടില്ല. പ്രശ്‌നം ബിജെപിയിലാണെന്നും തങ്ങള്‍ക്ക് അതുമായി ബന്ധമില്ലെന്നും സംയുക്‌തമായി മത്സരിക്കാനാണ് താല്‍പര്യമെന്നും ഐഎന്‍എല്‍ഡി യൂണിറ്റ് പ്രസിഡന്റ് അശോക് അറോറ വ്യക്തമാക്കി.
എന്നാല്‍ സിംലയില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ ഐഎന്‍എല്‍ഡിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തിരുന്നതായി ബി.ജെ.പിയിലെ ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു.
90 അംഗ നിയമസഭയില്‍ 60 സീറ്റില്‍ മത്സരിക്കാനാണ് ഐഎന്‍എല്‍ഡിയുടെ തീരുമാനം. 30 സീറ്റാണ് അവര്‍ ബിജെപിക്ക് അനുവദിച്ചത്. ഇതിലുള്ള അമര്‍ഷമാണ് സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications