ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; ഒരു മരണം
കൊല്‍ക്കത്ത: ലോക്കല്‍ ക്ലബ് സംഘടിപ്പിച്ച പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പരാജയപ്പെട്ട ടീമിലെ അംഗങ്ങളും കാണികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് നിയന്ത്രണാതീതമായത്. പത്തൊമ്പതുകാരനായ ഒരു ഗ്രാമവാസിയാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തോക്കുകളും നാടന്‍ ബോംബുകളും അക്രമികള്‍ ഉപയോഗിച്ചതായി ഡെപ്യൂട്ടി ഐജി എസ്‌എന്‍ ഗുപ്‌ത പറഞ്ഞു. അക്രമാസക്തരായ 1500 ഓളം വരുന്ന ജനക്കൂട്ടം വേദിക് വില്ലേജ് എന്ന സ്വകാര്യ നക്ഷത്ര റിസോര്‍ട്ടും തീയിട്ടു. പത്ത് യൂണിറ്റ് അഗ്‌നിശമനസേനയെത്തിയാണ് തീ അണച്ചത്. സ്ഥലത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.
സെമിഫൈനലിലേറ്റ പരാജയം കോസിപൂര്‍ ടീം അംഗീകരിക്കാഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications