Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിന്റെ അധോലോക ബന്ധം അന്വേഷിക്കും

തിരുവനന്തപുരം: മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്ജ്‌ വധക്കേസ്‌ ഐജി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ്‌ സംഘം സ്വതന്ത്രമായി അന്വേഷിക്കുമെന്നും കേസില്‍ ഉള്‍പ്പെട്ട ആരെയും രക്ഷപ്പെടാന്‍ അനുവദിയ്‌ക്കില്ലെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

പോള്‍ വധക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌. ഗുണ്ടകളുടേയും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച്‌ അന്വേഷിക്കാന്‍ എഡിജിപി സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വധശ്രമത്തിന്‌ ഏതെങ്കിലും ഉന്നതബന്ധം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം തിരുവനന്തപുരം റേഞ്ച്‌ ഐ ജി അന്വേഷിക്കും.

കൊല്ലപ്പെട്ട പോളിന്റെ അധോലോകബന്ധങ്ങള്‍കൂടി അന്വേഷിയ്‌ക്കും. കേസ്‌ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. തന്റെ മകന്‌ കേസുമായി ബന്ധമില്ല. പ്രതികളെ പിടികൂടുന്നതിലല്ല മാധ്യമങ്ങള്‍ക്ക്‌ താല്‍പര്യമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഒരു കേന്ദ്രത്തിലിരുന്ന തയ്യാറാക്കുന്ന വാര്‍ത്തകളാണ്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുന്നത്‌.

കൊള്ളപ്പലിശ, ക്വട്ടേഷന്‍ സംഘങ്ങള്‍, അവര്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നവര്‍ എന്നിവ സംബന്ധിച്ച അന്വേഷണം ഈ പരിധിയില്‍ വരും. കേസില്‍ സര്‍ക്കാരിന്‌ ആരെയും സംരക്ഷിക്കാനില്ല. പ്രതികളെ പിടികൂടുകയല്ല അത്തരക്കാരുടെ ലക്ഷ്യമെന്നും മന്ത്രിമാരുടേയും മക്കളുടേയും പേരില്‍ വിവാദമാക്കുകയാണെന്നും കോടിയേരി പറഞ്ഞു. പോള്‍ കൊല്ലപ്പെട്ട ദിവസം തന്നെ പോലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള തുടരന്വേഷണം വേണമെന്ന്‌ തോന്നിയതിനാലാണ്‌ ആലപ്പുഴ ഡിവൈഎസ്‌പിയില്‍ നിന്നും കേസ്‌ വിന്‍സന്‍ എം പോളിന്‌ കൈമാറിയത്‌. ചവറയില്‍ വെച്ച്‌ പ്രതികള്‍ സഞ്ചരിച്ച വാഹനം വിട്ടുകൊടുത്തുവെന്ന ആരോപണം ശരിയല്ലെന്നും വാഹനം ഇപ്പോഴും കസ്റ്റഡിയിലാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+