കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടകളെക്കുറിച്ച് വിവരം നല്‍കിയാല്‍ 1 ലക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ്‌ വധക്കേസുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ തിരയുന്ന ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

ഡിജിപി ജേക്കബ്‌ പുന്നൂസാണ്‌ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. ഇന്റലിജന്‍സ്‌ എഡിജിപി സിബി മാത്യൂസ്‌, തിരുവനന്തപുരം റേഞ്ച്‌ ഐജി എ ഹേമചന്ദ്രന്‍, കേസ്‌ അന്വേഷണ ചുമതലയുള്ള ഐജി വിന്‍സന്‍ എം.പോള്‍, ആലപ്പുഴ ഡിവൈഎസ്‌പി തുടങ്ങിയവര്‍ക്ക്‌ വിവരം കൈമാറാമെന്നും ഡിജിപി അറിയിച്ചു.

പൊലീസും സര്‍ക്കാരും കീഴടങ്ങല്‍ നാടകത്തിനുള്ള അണിയറനീക്കം നടത്തുകയാണെന്ന ആരോപണം നേരിടാനാണ്‌ പൊലീസിന്റെ പുതിയ നീക്കമെന്ന്‌ കരുതപ്പെടുന്നു. അതിനിടെ ഓംപ്രകാശിനേയും പുത്തന്‍ പാലം രാജേഷിനെയും തിരഞ്ഞ്‌ സംസ്ഥാന പോലീസ്‌ സംഘം പുനെയിലേയ്‌ക്കും തമിഴ്‌നാട്ടിലെ തിരുവട്ടാറിലേയ്‌ക്കും യാത്ര തിരിച്ചതായി സൂചനകളുണ്ട്‌. ഇരുവരുടേയും അടുത്ത ബന്ധുക്കളെ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്‌. തൃശ്ശൂരിലുള്ള ഓംപ്രകാശിന്റെ ഭാര്യ പൂര്‍ണ്ണിമയെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അറിയുന്നു.

രാജേഷിന്റേയും ഓംപ്രകാശിന്റേയും അറസ്റ്റ്‌ അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇവര്‍ ദുബായിലേക്ക്‌ കടന്നതായുള്ള വാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ച്‌ മാധ്യമങ്ങളെ പ്രതിരോധത്തിലാക്കുന്നതിനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്‌.

പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത സര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണിത്‌. ഇവര്‍ ദുബായിലേക്ക്‌ കടന്നതായി വാര്‍ത്തകള്‍ മനപൂര്‍വം മാധ്യമങ്ങളിലൂടെ പരത്തിയതിന്‌ ശേഷം രാജ്യത്തിനകത്തു തന്നെ ഇരുവരെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞാല്‍ മാധ്യമവാര്‍ത്തകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ കഴിയുമെന്നാണ്‌ കണക്കൂക്കൂട്ടല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X