Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ദില്ലി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട്‌ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

കേസില്‍ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയ കോടതി എതിര്‍കക്ഷികളായ സിബിഐയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ്‌ അയക്കാന്‍ നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ആര്‍വി രവീന്ദ്രനും ബി സുദര്‍ശന്‍ റെഡ്ഡിയുമടങ്ങുന്ന ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.

പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യാന്‍ പിണറായിക്കു വേണ്ടി ഹാജരായ ഫാലി എസ്‌ നരിമാന്‍ ആവശ്യപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി ഹാജരായ ഹരീഷ്‌ സാല്‍വെ പിണറായിയുടെ വാദത്തെ അനുകൂലിയ്‌ക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. െ്രെകം എഡിറ്റര്‍ നന്ദകുമാര്‍, തലശ്ശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്‌ പ്രസിഡന്റ്‌ ആസിഫലി എന്നിവരെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി ഉത്തരവായി.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ തുടരുന്ന വിചാരണ തടയണമെന്നും പിണറായി ആവശ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 24ന്‌ പിണറായി അടക്കമുള്ള പ്രതികള്‍ക്ക്‌ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടി വരും.

ലാവലിന്‍ കേസില്‍ തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍എസ്‌ ഗവായിയുടെ നടപടി ചോദ്യം ചെയ്‌തും സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ പിണറായി ഹര്‍ജി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+