Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയാത്രാ വിലക്ക്‌: 9ന്‌ വാഹനപണിമുടക്ക്‌

Forest Road
കോഴിക്കോട്‌: കര്‍ണാടക-വയനാട്‌ ദേശീയ പാതയിലെ വനമേഖലയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ 9ന്‌ വാഹനപണിമുടക്ക്‌ നടത്തുന്നു.

സര്‍വ്വകക്ഷി കര്‍മ്മസമിതിയാണ്‌ ബാംഗ്ലൂര്‍-വയനാട്‌ റൂട്ടില്‍ ബുധനാഴ്‌ച രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെ വാഹനപണിമുടക്ക്‌ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്‌.

മൈസൂര്‍-മാനന്തവാടി-കല്‍പ്പറ്റ, മൈസൂര്‍-ഗുണ്ടല്‍പ്പേട്ട്‌, സുല്‍ത്താന്‍ബത്തേരി-കോഴിക്കോട്‌, മൈസൂര്‍-ഗൂഡല്ലൂര്‍-ഊട്ടി എന്നീ റൂട്ടുകളിലാണ്‌ വാഹനപണിമുടക്ക്‌ നടത്തുക.

കര്‍മ്മസമിതി ചെയര്‍മാന്‍ കോഴിക്കോട്‌ മേയര്‍ എം ഭാസ്‌കന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം ദില്ലിയില്‍ച്ചെന്ന്‌ കേന്ദ്രസര്‍ക്കാറിന്‌ നിവേദനം സമര്‍പ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരും സംഘത്തിലുണ്ടാവും.

മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെയും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പയെ വിഷയം ധരിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നിട്ടും പ്രശ്‌നത്തിന്‌ പരിഹാരമായില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ 24മണിക്കൂര്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്നും മേയര്‍ അറിയിച്ചു.

ഇതിനിടെ രാത്രിയാത്രാ നിരോധനം കര്‍ശനമാക്കിയതോടെ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ബസ്സുകള്‍ ഹുന്‍സൂര്‍-കുട്ട-മാനന്തവാടി റൂട്ടിലൂടെ പോകാന്‍തീരുമാനിച്ചു. അതിര്‍ത്തി ചെക്‌പോസ്‌റ്റില്‍ രാത്രികാലത്ത്‌്‌ ബസ്സുകള്‍ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്നത്‌ ഒഴിവാക്കാന്‍ വേണ്ടിയാണിത്‌.

രാത്രിയാത്രാവിലക്കിനെത്തുടര്‍ന്ന്‌ ഹുന്‍സൂര്‍-കുട്ട വഴി ബദല്‍ റൂട്ട്‌ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും റോഡ്‌ മോശമായതിനാലും 34കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിക്കേണ്ടതിനാലും അധികം വാഹനങ്ങളും ഈ വഴി ഒഴിവാക്കുകയായിരുന്നു.

സംസ്ഥാനത്തേയ്‌ക്കുള്ള ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സ്വകാര്യ ബസ്സുകള്‍ ഈ റൂട്ടില്‍ ഓടാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+