കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരി സതീഷ്‌ പൊലീസ്‌ കസ്റ്റഡിയില്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ ആദ്യം പിടിയിലായ 12പ്രതികളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. കൊലക്കുറ്റം ഏറ്റുപറഞ്ഞ ഗുണ്ട കാരി സതീഷ്‌ ഉള്‍പ്പെടെയുള്ളവരെയാണ്‌ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയത്‌.

സതീഷ്‌ ഉള്‍പ്പെടെയുള്ള കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട്‌ പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നു.

ഇതുപരിഗണിച്ച കോടതി ഒന്നാം പ്രതി കാരി സതീഷിനെയും പന്ത്രണ്ടാം പ്രതി ജയചന്ദ്രനെയും രണ്ടാം പ്രതി സത്താറിനെയും കോടതി പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. സെപ്‌റ്റംബര്‍ ഒന്‍പതുവരെയാണ്‌ ഇവരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്‌. മറ്റു പത്തു പ്രതികളുടെ റിമാന്റ്‌ കാലാവധി നീട്ടിയിട്ടുണ്ട്‌.

പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ സെപ്‌റ്റംബര്‍ പത്തിന്‌ പരിഗണിക്കും. ഇതിനിടെ വധക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഗുണ്ടാ നേതാക്കളായ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കേരളം വിടാന്‍ അവസരം ഒരുക്കുയത്‌ ചല ഇടതുനേതാക്കളാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഇടതുപക്ഷ അനുഭാവിയായ ഓംപ്രകാശ്‌ സഹായത്തിനായി ഈ നേതാക്കളെ വിളിച്ചുവെന്നാണ്‌ സൂചന. അന്വേഷണം ഇവരുടെ മൊഴിയെക്കുമെന്നും അഭ്യൂഹമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X