കത്തി വിവാദം: എഡിജിപി അന്വേഷിക്കും
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടുള്ള കത്തിവിവാദത്തെക്കുറിച്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഈ പ്രശ്‌നമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രാജിവച്ചശേഷം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കോടിയേരി പ്രശ്‌നം ഡിജിപി അന്വേഷിക്കുമെന്ന് പറഞ്ഞത്.
പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം താനാണ് എസ് ആകൃതിയിലുള്ള കത്തി നിര്‍മ്മിച്ച് നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ഒരു ചാനലിനോട് പ്രസാദ് എന്ന ഇരുമ്പു പണിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി കാരിസതീഷിന്റെ വീട്ടില്‍ നിന്നും പോളിനെ കൊല്ലാനുപയോഗിച്ചുപറന്ന് പൊലീസ് കത്തികണ്ടെടുത്തദിവസം മുതല്‍ അഭ്യൂഹങ്ങളും വിവാദങ്ങളും നിലനില്‍ക്കുകയാണ്.
കത്തി കൊണ്ടുവന്നത് വച്ചത് പൊലീസ് തന്നെയാണെന്ന് കാരി സതീഷിന്റെ അമ്മതന്നെ ആരോപിച്ചിരുന്നു. മാത്രമല്ല കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ കാരിക്ക് 15ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications