Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: കണ്ടെടുത്ത കത്തി പണിയിച്ചത്‌ പൊലീസ്‌?

Paul George
ആലപ്പുഴ: പോള്‍ വധവുമായി ബന്ധപ്പെട്ട്‌ ഗുണ്ടാ നേതാവ്‌ കാരി സതീഷിന്റെ വീട്ടില്‍ നിന്നും പൊലീസ്‌ കണ്ടെത്തിയ കത്തി പൊലീസ്‌ തന്നെ പണിയിച്ചതാണെന്ന സംശയം ബലപ്പെടുന്നു.

കത്തിപണിത കൊല്ലപ്പണിക്കാരന്‍ പ്രസാദിന്റെ വെളിപ്പെടുത്തലാണ്‌ പൊലീസിനെതിരെ വിരല്‍ ചൂണ്ടുന്നത്‌. ഒരു സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ചാനലിനോട്‌ താനാണ്‌ പൊലീസിന്‌ കത്തി പണിത്‌ നല്‍കിയതെന്ന്‌ പ്രസാദ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ എ തോമസാണത്രേ ചാത്തനാട്ടുള്ള പ്രസാദിന്റെ ആലയില്‍ എസ്‌ ആകൃതിയിലുള്ള കത്തി പണിയാന്‍ കൊടുത്തത്‌.

വരച്ചുകാണിച്ച ആകൃതിയാണ്‌ കത്തി പണിത്‌ നല്‍കിയതെന്നും ഇതോടൊപ്പം മറ്റൊരു ചെറിയ കത്തി പണിയിപ്പിക്കുകയും ഇതിനെല്ലാംകൂടി അഞ്ഞുറു രൂപ പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുമാണ്‌ പ്രസാദ്‌ വെളിപ്പെടുത്തിയത്‌. എന്നാല്‍ കത്തി താന്‍ പണിയിച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ നോര്‍ത്ത്‌ സിഐ തോമസ്‌ പറഞ്ഞു.

ചാനല്‍ റിപ്പോര്‍ട്ട്‌ കണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി എത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ പ്രസാദ്‌ ആദ്യം കാര്യനിഷേധിച്ചെങ്കിലും ചാനലിലെ വാര്‍ത്ത ചൂണ്ടിക്കാണിച്ചപ്പോള്‍ കാര്യം സമ്മതിക്കുകയായിരുന്നു.

കത്തി വാങ്ങിക്കൊണ്ടുപോയപ്പോള്‍ പണം തന്നില്ലെന്നും താന്‍ 125രൂപയായിരുന്നു ആവശ്യപ്പെട്ടതെന്നും പ്രസാദ്‌ വ്യക്തമാക്കി. സംഭവം പുറത്തായതോടെ പ്രസാദ്‌ കടഅടച്ചിട്ട്‌ അപ്രത്യക്ഷനായിരിക്കുകയാണ്‌. മൊഴി മാറ്റി പറയിക്കാന്‍ പൊലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

കാരി സതീഷിന്റെ വീട്ടില്‍ കത്തി കൊണ്ടുവച്ചത്‌ പൊലീസുതന്നെയാണെന്നും പിന്നീട്‌ അവര്‍തന്നെ വന്ന്‌ അത്‌ കണ്ടെടുത്തതായി പറയുകയായിരുന്നുവെന്നും സതീഷിന്റെ അമ്മ വിലാസിനി നേരത്തേ ആരോപിച്ചിട്ടുണ്ട്‌. ഇതും ഇപ്പോള്‍ കത്തിപണിതയാളിന്റെ വെളിപ്പെടുത്തലും ചേര്‍ത്ത്‌ വയ്‌ക്കുമ്പോള്‍ പോള്‍ വധത്തില്‍ പൊലീസ്‌ എന്തൊക്കെയോ രഹസ്യങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ശ്രമം നടത്തുന്നുവെന്നുതന്നെയാണ്‌ വ്യക്തമാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+