കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്തകളെപ്പറ്റി തെളിവെടുപ്പ്‌ പരിഗണനയില്‍

  • By Staff
Google Oneindia Malayalam News

Kodiyeri Balakrishnan
കോഴിക്കോട്‌: പോള്‍ വധക്കേസില്‍ പൊലീസ്‌ യാതൊരു കൃത്രിമ തെളിവുകളും സൃഷ്ടിച്ചിട്ടില്ലെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിയ്‌ക്കുന്നതിനെപ്പറ്റി ആലോചിച്ചു വരികയാണെന്നും കോടിയേരി പറഞ്ഞു.

ഒരു കൂട്ടം മാധ്യമങ്ങള്‍ രാഷ്‌ട്രീയക്കാരുമായി യോജിച്ച്‌ ദുഷ്‌ടലാക്കോടെ പ്രവര്‍ത്തിക്കുകയാണ്‌. സാധാരണഗതിയില്‍ ഒരു കൊലക്കേസുണ്ടായാല്‍ പക്കലുള്ള തെളിവുകള്‍ നല്‍കി അന്വേഷണ സംഘത്തെ സഹായിക്കുകയാണ്‌ ചെയ്യേണ്ടത്‌. എന്നാല്‍ ഇവിടെ അന്വേഷണം അട്ടിമറിക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്നും കോഴിക്കോട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സുകുമാരക്കുറുപ്പുമാരായി കൊണ്ടു നടുനടക്കാനായിരുന്നു മാധ്യമങ്ങളുടെ താല്‍പര്യം. പോള്‍ വധക്കേസ്‌ അന്വേഷണത്തെ സംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും ദുഷ്‌ടലാക്കാണുള്ളത്‌. കേസന്വേഷണം ഫലപ്രദമായി തന്നെയാണ്‌ നടക്കുന്നത്‌. ഇക്കാര്യം ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഭരണപക്ഷത്തോട്‌ ആഭിമുഖ്യമുള്ള പ്രതികളെ അറസ്റ്റു ചെയ്‌തതിന്‌ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം കുററപ്പെടുത്താനാണ്‌ മാധ്യമങ്ങളുടെ ശ്രമം.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പോള്‍ വധക്കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ ആഗസ്‌ത്‌ 28 ന്‌ തന്നെ രാമങ്കരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇവിടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ഇക്കാര്യം ഇത്‌ അറിഞ്ഞുപോലുമില്ലെന്ന്‌ കോടിയേരി പറഞ്ഞു.

വാര്‍ത്തകളെ സംബന്ധിച്ച തെളിവുകള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സ്വീകരിക്കുന്ന രീതി നിയമപരമായി നടപ്പാക്കാനാകുമോ എന്ന്‌ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ മാതൃക സ്വീകരിക്കുന്നതാണ്‌ പരിഗണിക്കുന്നത്‌. തമിഴ്‌നാട്ടില്‍ ആരോപണമുന്നയിക്കുന്നവരോട്‌ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടാറുണ്ട്‌.

മാധ്യമങ്ങളില്‍ പേരും പടവും വേരുന്നതിനു വേണ്ടി എന്തെങ്കിലുമൊക്കെ വിളിച്ചുപറയാതെ കയ്യിലുള്ള തെളിവുകള്‍ വെളിപ്പെടുത്തകയാണ്‌ ആരോപണമുന്നയിക്കുന്നവര്‍ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു. അന്വേഷണത്തിന്‌ കൃത്രിമ തെളിവുകള്‍ സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഓംപ്രകാശിനെയും രാജേഷിനെയും പിടിക്കുന്നില്ലെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പരാതി. പിടികൂടിയപ്പോള്‍ അവരെ പ്രതിചേര്‍ത്തു എന്ന്‌ പറഞ്ഞാണ്‌ വിവാദങ്ങള്‍ സൃഷ്ടിയ്‌ക്കുന്നത്‌. പ്രതികളുടെ വക്കാലത്ത്‌ ഏറ്റെടുത്ത്‌ നടത്തുന്ന ഗതികേടിലാണ്‌ ഇപ്പോള്‍ മാധ്യമങ്ങള്‍. സര്‍ക്കാരിന്‌ ഇവരെ സംരക്ഷിക്കാന്‍ യാതോരുതരത്തിലുള്ള ഉദ്ദേശ്യവുമില്ല. ഓംപ്രകാശിനെ കുറിച്ചുള്ള അച്‌ഛന്റെ വെളിപ്പെടുത്തലുകള്‍ മകനെ രക്ഷിക്കാനുള്ള അച്‌ഛന്റെ വ്യഗ്രത മാത്രമാണ്‌

ചെന്നിത്തലയ്‌ക്കും മറ്റു ചില നേതാക്കള്‍ക്കും തന്നോട്‌ ഇപ്പോള്‍ വലിയ സ്‌നേഹമാണ്‌. സിപിഎം നേതാക്കളെ തമ്മിലടിപ്പിക്കുന്നതിനാണിത്‌. അതിനു വച്ച വെള്ളം ഇറക്കി വയ്‌ക്കണമെന്നാണ്‌ ഇവരോട്‌ പറയാനുള്ളത്‌. കെ സുധാകരന്റെ സ്‌നേഹം എവിടെക്കൊണ്ടെത്തിയ്‌ക്കും എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X