ഓംപ്രകാശിന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

പേട്ടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നറിയിച്ചുകൊണ്ടാണ് സബ് കോടതി ജഡ്‌ജി കെ.കെ.സുജാത വിധി പുറപ്പെടുവിച്ചത്.
പേട്ട കൊലപാതകവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ നവംബര്‍ 7ന് വീണ്ടും പരിഗണിക്കും. ഈ കേസിലെ അറസ്റ്റുവാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ തിരുനെല്‍വേലി കോടതിയില്‍ കീഴടങ്ങിയത്.
കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഗുണ്ടാപട്ടികയിലുളള പിടികിട്ടാപ്പുള്ളികളായ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
തിരുനല്‍വേലിയിലെ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ സബ്‌കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഓംപ്രകാശിനെതിരെ 17 കേസുകളും പുത്തന്‍പാലം രാജേഷിനെതിരെ 25 കേസുകളും നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പോള്‍.എം.ജോര്‍ജ്ജ് വധക്കേസിലെ 14 ഉം 15 ഉം പ്രതികളാണ് ഇരുവരും.
പോള്‍ വധക്കേസില്‍ പ്രതിചേര്‍ത്ത ഇവരെ തിങ്കളാഴ്‌ച ആലപ്പുഴ രാമങ്കരി കോടതിയില്‍ ഹാജരാക്കും.


Click it and Unblock the Notifications