Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കും: വിഎസ്‌

Kerala Assembly
തിരുവനന്തപുരം: മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം ഈ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളുടെ വായമൂടിക്കെട്ടുകയെന്നത്‌ ഈ സര്‍ക്കാറിന്റെ നയമല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക്‌ കടകവിരുദ്ധമാണ്‌ മുഖ്യമന്ത്രിയുടെ മറുപടിയെന്നാരോപിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഇല്ലാത്ത നിയമത്തിന്റെ പേരില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ അത്‌ നടക്കില്ല. ഇത്‌ കേരളമാണ്‌. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്‌ ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനയെന്നും ഇത്‌ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ നിയമമന്ത്രി എം വിജയകുമാറും നിയമസഭയെ അറിയിച്ചു മാധ്യമങ്ങളുടെ വായമൂടിക്കെട്ടുകയെന്ന്‌ തങ്ങളുടെ നയമല്ലെന്ന്‌ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടിയായി വിജയകുമാര്‍ വ്യക്തമാക്കി.

വാര്‍ത്തകളുടെ തെളിവ്‌ മാധ്യമങ്ങളില്‍ നിന്നും സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്ന കോടിയേരിയുടെ പ്രസ്‌താവന സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം അടിയന്ത്രരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.

പ്രതിപക്ഷത്തിന്‌ വേണ്ടി ടികെ ബാബുവാണ്‌ നോട്ടീസ്‌ നല്‍കിയത്‌. ആഭ്യന്തരമന്ത്രി സഭയിലില്ലാത്തതിനാല്‍ ആദ്യ സബ്‌മിഷനായി പരിഗണിക്കാമെന്ന്‌ സ്‌പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു. തുടര്‍ന്ന്‌ കോടിയേരിയുടെ അഭാവത്തില്‍ വിജയകുമാര്‍ പ്രസ്‌താവന നടത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+