പിണറായി പോളിനെ വിളിച്ചിരുന്നു: സുധാകരന്‍
കണ്ണൂര്‍: അന്തരിച്ച പോള്‍ മുത്തൂറ്റ് ജോര്‍ജ്ജും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍.
കൊല്ലപ്പെടുന്നതിന് മുമ്പ് ദേശാഭിമാനി പത്രത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടാണ് പിണറായി പോളിനെ വിളിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.
പണം നല്‍കാന്‍ തയ്യാറല്ലെന്ന് പോള്‍ പറഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പോളിന്റെ സുഹൃത്തുക്കള്‍ എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പോള്‍ വധവുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ല-സുധാകരന്‍ വ്യക്തമാക്കി.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിയാമെങ്കില്‍ അത് പുറത്തുപറയണമെന്ന കോടിയേരിയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സുധാകരന്‍ പറഞ്ഞു.
ഇ .പി ജയരാജന്‍ കഴുത്തില്‍ പണ്ടു തറച്ച വെടിയുണ്ടയുമായിട്ടാണ് ഇപ്പോഴും നടക്കുന്നതെന്ന കാര്യം പച്ചക്കള്ളമാണെന്നും സുധാകരന്‍ ആരോപിച്ചു.
വൈദ്യപരിശോധനക്ക് തയ്യാറായി ഇത് തെളിയിച്ചാല്‍ ഇ.പി ജയരാജന്‍ പറയുന്ന പണി താന്‍ ചെയ്യാം. ഇ.പി ജയരാജന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും തയ്യാറാവണം- എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications