സോണിയയും രാഹുലും ചെലവ് ചുരുക്കുന്നു

മകന്‍ രാഹുല്‍ ഗാന്ധിയാകട്ടെ ശതാബ്ദി സൂപ്പര്‍ എക്‌സ്‌പ്രസിന്റെ എക്‌സിക്യൂട്ടീവ് ക്ലാസ് ഉപേക്ഷിച്ചു. തിങ്കളാഴ്‌ച അദ്ദേഹം ചെയര്‍കാറിലാണ് ലുധിയാനക്ക് യാത്ര ചെയ്യുക.
രാജ്യത്ത് വരള്‍ച്ചാഭിഷണിയും വിലക്കയറ്റവും ഉള്ളതിനാല്‍ സോണിയയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ധനമന്ത്രാലയം ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ചെലവുചുരുക്കല്‍ മാര്‍ഗ്ഗരേഖ നല്‍കിയത്.
ചെലവുചുരുക്കല്‍ നിര്‍ദ്ദേശത്തില്‍ ആദ്യം കുരുങ്ങിയത് വിദേശകാര്യമന്ത്രി എസ്.എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരുമായിരുന്നു. തങ്ങള്‍ക്കായുള്ള മന്ദിരങ്ങള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഇവരുവരും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതോടെ ഇരുവരും പഞ്ചനക്ഷത്ര വാസം അവസാനിപ്പിച്ചു.
എക്കോണമി ക്ലാസിലേ വിമാനയാത്ര ചെയ്യുകയുള്ളുവെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും, മന്ത്രി എസ്‌എം കൃഷ്‌ണയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലുള്ള യാത്രയും കൃഷ്‌ണ ഒഴിവാക്കിയിട്ടുണ്ട്.
ഇന്‍ഫോസിസ് ചെയര്‍മാന്‍ പദവി ഉപേക്ഷിച്ച് സര്‍ക്കാര്‍ സേവനത്തിനെത്തിയ നന്ദന്‍ നിലേക്കനിയും പഞ്ചനക്ഷത്ര ഹോട്ടലിലെ വാസം അവസാനിപ്പിക്കുകയാണ്. കോടിശ്വരനായ ഇദ്ദേഹം കര്‍ണാടക ഭവനിലായിരിക്കും ഇനി താമസിക്കുക.
യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായ നിലേക്കനിക്ക് കാബിനറ്റ് പദവിയിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. കൃഷി മന്ത്രി ശരദ് പവാറും തിങ്കളാഴ്‌ച വിമാനത്തിലെ എക്കോണമി ക്ലാസിലാണ് യാത്രചെയ്‌തത്.












Click it and Unblock the Notifications