പോള്‍ വധം: നിഗൂഡത ഒരാഴ്‌ചയ്‌ക്കുള്ളില്‍ നീങ്ങും

തിങ്കളാഴ്‌ച രാമങ്കരി കോടതിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ് രാജേഷ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിലെ കേന്ദ്രത്തില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍.
ഇതിനൊപ്പം തന്നെ കൊല്ലപ്പെടുന്നതിന് മുമ്പ് പോളിനൊപ്പം ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലും പൊലീസ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊടൈക്കനാല്‍, തിരുനെല്‍വേലി, പോണ്ടിച്ചേരി, തൃശൂര്‍, എറണാകുളം, മാരാരിക്കുളം എന്നിവിടങ്ങളില്‍ ഇവര്‍ രണ്ടുപേരും പോളിനൊപ്പം തങ്ങിയതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കേസിലെ സാക്ഷികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. പോളിന്റെ ഡ്രൈവര്‍ ഷിബുവാണ് കേസിലെ ഒന്നാം സാക്ഷി. പോളിനൊപ്പം സഞ്ചരിച്ച മനുവിനെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇനി ആറു പ്രതികളെക്കൂടി കണ്ടുകിട്ടാനുണ്ട്.
തിങ്കളാഴ്‌ച കസ്റ്റഡിയില്‍ കിട്ടിയ ഉടന്‍തന്നെ ഓംപ്രകാശിനെയും രാജേഷിനെയും എറണാകുളത്തെ മരടിലുള്ള പോളിന്റെ ജ്യേഷ്‌ഠന്റെ ഫ്‌ളാറ്റില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
സംഭവത്തിന്റെ തലേദിവസം പോളും സംഘവും ഇവിടെ എത്തിയിരുന്നു. തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. ഇതിന് ശേഷം പ്രതികളെ ആലപ്പുഴയ്‌ക്ക് കൊണ്ടുപോയി.












Click it and Unblock the Notifications