Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: ലാപ്‌ടോപ്‌ നിര്‍ണായകമായേക്കും

Paul George
കൊച്ചി: വധിയ്‌ക്കപ്പെട്ട മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജ്ജും ഗുണ്ടാത്തലവന്‍ ഓംപ്രകാശും തമ്മിലുള്ള ഗാഢബന്ധം വെളിവാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോളിന്റെ ലാപ്‌ടോപ്പില്‍ നിന്ന്‌ ലഭിച്ചതായി സൂചന. മഹാരാഷ്ട്രയില്‍ ആരംഭിച്ച 120 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടം മുതല്‍ ഇരുവരും യുവതികളുമായി രമിയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വരെ ലാപ്‌ടോപ്പിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആറുമാസമായി മഹാരാഷ്ട്രയിലെ റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടത്തിന്‌ പിന്നാലെയായിരുന്നു പോള്‍. ഇതിനെക്കുറിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ലാപ്‌ടോപ്പില്‍ ഉണ്ടെന്നാണ്‌ അറിയുന്നത്‌. ഓംപ്രകാശായിരുന്നു ഈ കച്ചവടത്തില്‍ പോളിന്റെ വലംകൈയ്യായി നിന്നത്‌. റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്ത്‌ ഒരു വന്‍കിടക്കാരനായി മാറുകയായിരുന്നു പോളിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്‌.

പോളിന്റെയും ഓംപ്രകാശിന്റെയും കൂടെ രമിക്കുന്ന യുവതികളെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവരെ കസ്‌റ്റഡിയിലെടുക്കാതെ ചോദ്യം ചെയ്‌തിരുന്നു. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോളിനും ഓംപ്രകാശിനും സ്വവര്‍ഗ്ഗബന്ധമുണ്ടെന്ന്‌ സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ ലാപ്‌ടോപ്പിലുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബര്‍മൂഡ ധരിച്ച്‌ ഇരുവരും ഒരേ കട്ടിലില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിന്റെ സൂചനകളാണെന്ന്‌ വിലയിരുത്തലുകളുണ്ട്‌.

പോളിന്റെ സ്‌കോര്‍പ്പിയോ കാറില്‍ നിന്നു ലാപ്‌ടോപ്പ്‌ ലഭിച്ച വിവരം പൊലീസ്‌ ആദ്യം രഹസ്യമാക്കി വെച്ചിരുന്നു. ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവസ്‌ഥലത്തുനിന്ന്‌ രക്ഷപ്പെടാന്‍ ഉപയോഗിച്ച എന്‍ഡവര്‍ കാറില്‍നിന്ന്‌ പോളിന്റെ ലാപ്‌ടോപ്‌‌ കടത്തിയെന്നായിരുന്നു അഭ്യൂഹം. ലാപ്‌ടോപ്പിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്നും കോടതിയില്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നും ഡിജിപി അന്വേഷണസംഘത്തിന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും സൂചനകളുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+