Get Updates
Get notified of breaking news, exclusive insights, and must-see stories!

തേക്കടി ദുരന്തം: പോസ്റ്റമോര്‍ട്ടം ആരംഭിച്ചു

തിരുവനന്തപുരം: തേക്കടി ബോട്ട്‌ ദുരന്തത്തിലകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിയ്‌ക്കുന്ന ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ വഹിയ്‌ക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം പുഷ്‌പഗിരി ആശുപത്രിയില്‍ എംബാം ചെയ്‌ത ശേഷമാവും മൃതദേഹങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടു പോകാനുള്ള നടപടികള്‍ സ്വീകരിയ്‌ക്കുക.

ഏറ്റവും നേരത്തെ ലഭ്യമായ ഫ്‌ളൈറ്റുകളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക്‌ അയക്കാനുള്ള നടപടിയാണ്‌ കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ നടപടികള്‍ ഏകോപിപ്പിക്കുന്നതിന്‌ ഏറണാകുളം കലക്‌ടറെ ചുമതലപ്പെടുത്തി. തുടര്‍ നടപടികള്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെല്‍പ്‌ ഡസ്‌ക്‌ ആരംഭിച്ചു.

ബാലകൃഷ്‌ണന്‍, റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍, ജലവിഭവ മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍, ധനമന്ത്രി തോമസ്‌ ഐസക്‌ എന്നിവര്‍ കുമിളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. അതിരാവിലെ ആരംഭിച്ച പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിയ്‌ക്കുകയാണ്‌. പതിനഞ്ച്‌ മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്‌. രണ്ട്‌ കുട്ടികളുടെ മൃതശീരങ്ങള്‍ പോസ്‌റ്റമോര്‍ട്ടം ചെയ്യാതെ തന്നെ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, കേരള കോണ്‍ഗ്രസ്‌(എം) നേതാവ്‌ കെഎംമാണി, ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ പി.കെ. കൃഷ്‌ണദാസ്‌ തുടങ്ങിയവരും കുമിളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+