Get Updates
Get notified of breaking news, exclusive insights, and must-see stories!

തേക്കടി ദുരന്തം: മരണം 43 ആയി

38 drown as boat topples in Thekkady reservoir
എറണാകുളം: തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സേനാ വിമാനങ്ങള്‍ ലഭ്യമാക്കണമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ നേരിട്ട്‌ വിളിച്ച്‌ വിഎസ്‌ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

മൃതദേഹങ്ങള്‍ വ്യോമസേനയുടെയും സ്വകാര്യ കമ്പനികളുടെയും വിമാനങ്ങള്‍ ഉപയോഗിച്ച്‌ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹങ്ങള്‍ എംബാം ചെയ്യുന്ന എറണാകുളം ജനറല്‍ ആശുപത്രി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയ്‌ക്ക്‌ പുറമെ അമൃത ആശുപത്രിയിലുമാണ്‌ മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നത്‌.

എംബാം ചെയ്യുന്ന മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന്‌ അവരവരുടെ നാടുകളില്‍ എത്തിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ദുരന്തത്തില്‍ ഇതുവരെ 43 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ സ്ഥിരീകരണമൊന്നും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. ഇനിയും ചിലരെ കണ്ടെത്താനുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്‌ ഇത്‌ സംബന്ധിച്ചുള്ള സ്ഥിരീകരണം വൈകിയ്‌ക്കുന്നത്‌.

അതേസമയം, തേക്കടി തടാകത്തില്‍ നേവി തിരച്ചില്‍ നിര്‍ത്തി. ഇരുട്ടും കനത്ത മഴയുമാണ്‌ തിരച്ചിലിന്‌ തടസം സൃഷ്ടിച്ചത്‌. വെള്ളിയാഴ്‌ച തിരച്ചില്‍ തുടരാനാണ്‌ ഇപ്പോള്‍ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. ഇനി അഞ്ച്‌ മൃതദേഹങ്ങള്‍ കൂടി കിട്ടാനുണ്ടെന്ന് പൊലീസ്‌ സൂചന നല്‍കി.
06:15 PM

തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. വ്യാഴാഴ്ച നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തടാകത്തില്‍ നടത്തിയ വിശദമായ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വ്യാഴാഴ്ചത്തെ തിരച്ചിലില്‍ 12 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്ത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നുണ്ട്. അപകടം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷവും മരണമടഞ്ഞവരെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിരച്ചില്‍ ഇനിയും അവസാനിപ്പിയ്ക്കാത്ത സാഹചര്യത്തിലാണ് മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടാകാത്തത് എന്നറിയുന്നു.

പ്രദേശത്തെ കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്. അതിനിടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കൊണ്ടു പോയി തുടങ്ങി.
03:03 PM

മൃതദേഹങ്ങളുടെ എംബാമിങ് കൊച്ചിയില്‍
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കൊണ്ടുവരും. ഇവിടെ എംബാം ചെയ്ത ശേഷം നെടുമ്പാശേരിയിലേക്കു കൊണ്ടു പോകും. നേരത്തെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്യുന്നതിനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ സൗകര്യാര്‍ഥം ഇത് കൊച്ചിയിലേക്കു മാറ്റുകയായിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
11:08 AM

തേക്കടി ദുരന്തം: മരണം 39 ആയി
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ നാട്ടുകാരും നേവി മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചലില്‍ 8 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. അവസാനമായി ഒരു പെണ്‍കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്.
10:04 AM

തേക്കടി ദുരന്തം: മരണം 38 ആയിതേക്കടി: സംസ്ഥാനത്തെ ഏറ്റവും വലിയ ജനദുരന്തത്തിന്‌ തേക്കടി തടാകം സാക്ഷിയായി. വ്യാഴാഴ്‌ച പുലര്‍ച്ചെ 7 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 38 ആയി ഉയര്‍ന്നു. നാല്‌ സ്‌ത്രീകളുടെയും ഒരു കുട്ടിയുടെയും രണ്ട്‌ പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ്‌ വ്യാഴാഴ്‌ച കണ്ടെത്തിയത്‌. ബോട്ടിന്റെ താഴെ നിലയിലുള്ള എഞ്ചിന്‍ റൂമിനടുത്ത്‌ നിന്നാണ്‌ മൃതദേഹങ്ങളില്‍ അധികവും ലഭിച്ചത്‌.

ബോട്ടിനുള്ളിലും തടാകത്തിലും ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 3 മലയാളികള്‍ കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ദില്ലി, കൊല്‍ക്കത്ത, തമിഴ്‌നാട്‌, കര്‍ണാടക, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. വിദേശികളായ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കാരായ നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചേ കാലോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം നടന്നത്‌. രണ്ടര മാസം മുമ്പ്‌ നീറ്റിലിറക്കിയ കെടിഡിസിയുടെ ജലകന്യക എന്ന ഫൈബര്‍ ഡബിള്‍ ഡക്കര്‍ ബോട്ടാണ്‌ മറിഞ്ഞത്‌. എഴുപത്തിയാറോളം വിനോദസഞ്ചാരികളുമായി തേക്കടി ബോട്ട്‌ലാന്റിങ്‌ സെന്ററില്‍ നിന്ന്‌ നാലു മണിയോടെ മുല്ലപ്പെരിയാറിലേയ്‌ക്ക്‌ ഉല്ലാസയാത്രയ്‌ക്ക്‌ പുറപ്പെട്ട ബോട്ട്‌ നാലു കിലോമീറ്റര്‍ അകലെയുളള മണക്കവലയില്‍വച്ച്‌ മറിയുകയായിരുന്നു. ബോട്ടിന്റെ മുകളിലത്തെ ഡക്കിലുണ്‌ടായിരുന്നവര്‍ക്കാണ്‌ രക്ഷപ്പെടാനായത്‌. താഴത്തെ ഡക്കില്‍ സഞ്ചരിച്ചിരുന്നവര്‍ സീറ്റിനിടയില്‍ കുടുങ്ങിയതും ഫൈബര്‍ ചില്ലുകള്‍ പുറത്തിറങ്ങാന്‍ തടസമായതും മരണസംഖ്യ വര്‍ധിപ്പിച്ചുവെന്നാണ്‌ അറിയാന്‍ കഴിയുന്ത്‌. ബോട്ടിന്‌ 80 പേരെ വഹിക്കാന്‍ ശേഷിയുണ്ടെന്ന്‌ കെടിഡിസി അധികൃതര്‍ പറഞ്ഞു.

ഇരു കരകരയിലും കൊടുംവനമായ മണക്കാട്‌ എത്തിച്ചേരണമെങ്കില്‍ ബോട്ടുമാര്‍ഗം അരമണിക്കൂര്‍ സഞ്ചരിക്കണം. 70-80 അടിവരെ താഴ്ചയുണ്ടെന്ന് പറയപ്പെടുന്ന ഇവിടെ ജലത്തിന്‌ കൊടും തണുപ്പാണ്‌. തടാകത്തില്‍ ഏറ്റവും വീതിയുള്ള ഭാഗത്താണ്‌ അപകടമുണ്ടായെന്നത്‌ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചു. സംഭവം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ആരംഭിച്ചിരുന്നു. വനംവകുപ്പും ഫയര്‍ഫോഴ്‌സും പോലീസും നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും സജീവമായി പങ്കുചേര്‍ന്നു.

വെളിച്ചക്കുറവും മോശം കാലാവസ്ഥയും മൂലം തിരിച്ചു പോയ നേവി വിദഗ്‌ധര്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയെത്തി. ഇവരോടൊപ്പം പോലീസും നാട്ടുകാരും യോജിച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. മലയാളികളായ രണ്‌ടു ബോട്ടുഡ്രൈവര്‍മാര്‍ നീന്തി രക്ഷപ്പെട്ടു. കുമളി, പെരിയാര്‍, ആസ്‌പത്രികളിലായി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.
08:20 AM

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+