ആഗോളതാപനം; കടലിനടിയില്‍ മന്ത്രിസഭ ചേരുന്നു

ഒക്ടോബര്‍ 17നാണ് കടലിനടിയില്‍ മന്ത്രിസഭ ചേരുന്നത്. യോഗവേളയില്‍ ആഗോള തലത്തില്‍ കാര്‍ബണ്‍ വമനം തടയുന്നതിന് ആഹ്വാനം ചെയ്യുന്ന രേഖയില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും മന്ത്രിസഭാംഗങ്ങളും ഒപ്പുവയ്‌ക്കും.
ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതില്‍ ഏറെ ആശങ്കപ്പെടുന്ന രാജ്യമാണ് മാലി ദ്വീപ്. സമുദ്രനിരപ്പിനോട് ഏറെ ചേര്‍ന്നുകിടക്കുന്ന ഈ ദ്വീപ് സമുദ്രനിപ്പ് ഉയര്‍ന്നാല്‍ പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് വിവിധ രാജ്യാന്തര ശാസ്‌ത്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ ഭീഷണിതന്നെയാണ് കടലിനടിയില്‍ മന്ത്രിസഭ ചേര്‍ന്ന് ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. കടലിനടിയില്‍ സഭ ചേരാനായി മന്ത്രിസഭാംഗങ്ങള്‍ക്ക് ഡൈവിങ് പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
ആംഗ്യങ്ങളിലൂടെയായിരിക്കും അംഗങ്ങല്‍ കടലിനടിയിലെ സഭയില്‍ ആശയവിനിമയം നടത്തുക. യോഗത്തിനായി വാട്ടര്‍പ്രൂഫ് എഴുത്തുപകരങ്ങള്‍ തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് മാലി ദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനവും കടലിനടിയില്‍വച്ചുതന്നെയാകുമെന്നാണ് സൂചന. ഡിസംബറില്‍ കോപന്‍ഹേഗനില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയില്‍ പ്രശ്‌നത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് മാലി ദ്വീപ് ഈ വ്യത്യസ്ഥ രീതി കൈക്കൊള്ളുന്നത്.












Click it and Unblock the Notifications