Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം: 18 മരണം

നാഗ്‌പൂര്‍: മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ 18 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക്‌ പരിക്കുണ്ട്‌. മരിച്ചവരില്‍ ഒരു ഇന്‍സ്‌പെക്ടറും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഛത്തീസ്‌ഗഢിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഗഡിറോളി ജില്ലയില്‍ ലാഹിര്‍ ഗ്രാമത്തിലായിരുന്നു ആക്രമണം.

്‌ആയുധ ധാരികളായ നൂറോളം വരുന്ന സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല്‌ ദിവസത്തിന്‌ ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‌ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാനെത്തിയ പൊലീസ്‌ സംഘത്തെയാണ്‌ ആസൂത്രിതമായി നക്‌സലുകള്‍ ആക്രമിച്ചത്‌.

പൊലീസുമായുള്ള നക്‌സലുകളുടെ വെടിവയ്‌പ്പ്‌ നാല്‌ മണിക്കൂറോളം നീണ്ടു നിന്നതായാണ്‌ റിപ്പോര്‍ട്ട്‌. ആക്രമണവിവരം അറിഞ്ഞെത്തിയ ബിഎസ്‌എഫ്‌ സംഘം കടുത്ത ഏറ്റുമുട്ടലിനുശേഷം 28 പോലീസുകാരെ ഇവിടെനിന്നും രക്ഷിച്ചു. തുടര്‍ന്ന്‌ അക്രമിസംഘം ഘോരവനത്തിനുള്ളിലേക്ക്‌ പിന്‍വലിഞ്ഞു. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു നക്‌സലുകളുടെ ആക്രമണമെന്ന്‌ ജില്ലാ കലക്ടര്‍ അതുല്‍ പാട്‌നെ പറഞ്ഞു.

ഝാര്‍ഖണ്ഡില്‍ പൊലീസ്‌ ഇന്റലിജന്റസ്‌ ഓഫീസറെ നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയി തലയറുത്ത്‌ കൊന്ന്‌ രണ്ട്‌ ദിവസത്തിനകമാണ്‌ മഹാരാഷ്ട്രിയിലെ പൊലീസ്‌ കൂട്ടക്കൊല. നക്‌സലുകള്‍ ആയുധം താഴെ വെയ്‌ക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം അന്ത്യശാസനം നല്‍കി പിറ്റെ ദിവസം നടന്ന ഈ കൂട്ടക്കൊല സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. രാജ്യത്തെ 604 ജില്ലകളില്‍ ഇരുനൂറെണ്ണത്തിലെങ്കിലും നക്‌സലൈറ്റുകള്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ടെന്നാണ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+