Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹാന വധം: മായിന്‍കുട്ടിക്ക്‌ ജീവപര്യന്തം

Mayinkutty
കോഴിക്കോട്‌: വടകരയ്‌ക്കടുത്ത്‌ ചെരണ്ടത്തൂരില്‍ പത്തു വയസ്സുകാരി ഷഹാനയെ മാനഭംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി മായിന്‍കുട്ടി(46)യ്‌ക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷയും ആറ്‌ ലക്ഷം രൂപ പിഴയും വിധിച്ചു. തുക കുട്ടിയുടെ മാതാവിന്‌ നല്‍കണം. കോഴിക്കോട്‌ അഡീഷണല്‍ ഫാസ്‌റ്റ്‌ട്രാക്ക്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

പ്രതികുറ്റക്കാരനെന്ന്‌ കണ്ടെത്തിയ ഉടന്‍ തന്നെ ശിക്ഷ വിധിക്കുകയായിരുന്നു. 15 ദിവസം കൊണ്ട്‌ വിചാരണ പൂര്‍ത്തിയാക്കിയെന്നതും കേസിന്റെ പ്രത്യേകതയാണ്‌. സാഹചര്യത്തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌ ശിക്ഷ വിധിച്ചത്‌. പ്രതിയുടെ ക്രൂരതയെക്കുറിച്ച്‌ കോടതി പ്രത്യേകം പരാമര്‍ശിച്ചു.

2008 ജൂണ്‍ 23നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. സ്‌കൂളിലെ ഇടവേള സമയത്ത്‌ മായിന്‍കുട്ടിയുടെ വീട്ടില്‍ വെള്ളം കുടിയ്‌ക്കാനെത്തിയ ഷഹാനയെ പേരയ്‌ക്ക്‌ കാണിച്ച്‌ പ്രലോഭിപ്പിച്ചാണ്‌ പ്രതി വീട്ടിനകത്ത്‌ കയറ്റുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിയ്‌ക്കുകയും ചെയ്‌തു. ബഹളമുണ്ടാക്കിയപ്പോള്‍ വായും മൂക്കുപൊത്തിപ്പിച്ചതോടെ അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട്‌ കഴുത്തില്‍ മുണ്ടുമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട്‌ മൃതദേഹം കട്ടിലനടിയില്‍ ഒളിപ്പിച്ചു.

Mayinkutty
ഇടവേള കഴിഞ്ഞിട്ടും ക്ലാസിലെത്താത്ത കുട്ടിയെ അന്വേഷിച്ച്‌ അധ്യാപകര്‍ മായിന്‍കുട്ടിയുടെ വീട്ടിലെത്തി്‌ അന്വേഷിച്ചെങ്കിലും കുട്ടി വെള്ളം കുടിച്ച്‌ തിരിച്ചുപോയെന്നായിരുന്നു മറുപടി. പിന്നീട്‌ ഷഹാനയുടെ ചെരുപ്പ്‌ വീട്ടിനടുത്ത്‌ കണ്ട്‌ സംശയം തോന്നിയ അധ്യാപകരും നാട്ടുകാരും വീട്ടിനകത്ത്‌ കയറി പരിശോധന നടത്തിയപ്പോഴാണ്‌ ചാക്കില്‍ക്കെട്ടി ഓലകൊണ്ട്‌ മറച്ചുവച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ ക്ഷുഭിതരായ ജനക്കൂട്ടം വീട്‌ ആക്രമിക്കുകയും തീവയ്‌ക്കുകയും ചെയ്‌തു. തീയണയ്‌ക്കാനെത്തിയ അഗ്‌നിശമനസേനയെ നാട്ടുകാര്‍ തടഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തത്‌ വന്‍ വാര്‍ത്ത്‌ാ പ്രധാന്യം നേടിയിരുന്നു.

ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ഫോറന്‍സിക്‌ തെളിവുകളെയാണ്‌ ആശ്രയിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+