ലൂഥറന്‍ പള്ളി സ്വവര്‍ഗവിവാഹം അംഗീകരിച്ചു
സ്‌റ്റോക്‌ഹോം: സ്വീഡനിലെ ഏറ്റവും വലിയ ലൂഥറന്‍ പള്ളി സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചു. നവംബര്‍ മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമാനുസൃതമായി പള്ളികളില്‍വച്ച് വിവാഹിതരാകാം.
250 പേരടങ്ങിയ സുന്നഹദോസില്‍ 70 ശതമാനത്തിന്റെയും അംഗീകാരത്തോടെയാണ് ഈ പ്രഖ്യാപനം. ലോകത്ത് തന്നെ അപൂര്‍വ്വം പള്ളികല്‍ മാത്രമാണ് സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
സ്വീഡിഷ് സര്‍ക്കാര്‍ മെയ് മാസത്തില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നിയമം മൂലം ഇവര്‍ക്ക് സാധാരണ ദമ്പതികളുടെ അവകാശങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു.
സ്വീഡനിലെ ക്രൈസ്‌തവരില്‍ മുക്കാല്‍ പങ്കും ലൂഥറന്‍ വിശ്വാസികളാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും പള്ളികളിലെ നിത്യ സന്ദര്‍ശകരല്ല. നവംബര്‍ മുതല്‍ പള്ളികളില്‍ സ്വവര്‍ഗ പ്രേമികള്‍ക്ക് വിവാഹിതരാകാം എന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.
ഏത് പുരോഹിതനില്‍ നിന്നും ഇവര്‍ക്ക് വിവാഹ കൂദാശ സ്വീകരിക്കാം. എന്നിരുന്നാലും പുരോഹിതരെ ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2000ല്‍ സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ പള്ളി ശക്തിയായി എതിര്‍ത്തിരുന്നു.












Click it and Unblock the Notifications