കോളെജ് തിരഞ്ഞെടുപ്പ് കേസ്: ഭരണഘടന ബഞ്ചിന്

കേസ് വാദം കേള്‍ക്കുന്നതിനിടെ നിയമം നിര്‍മ്മിയ്ക്കാനുള്ള അധികാരം കോടതികള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിയ്ക്കും. നിമയനിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനും നിയമസഭയ്ക്കുമാണ് ഉള്ളത്. ഇത് കോടതികള്‍ ഏറ്റെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
2005ല്‍ കേരളാ ഹൈക്കോടതി വിധിയ്‌ക്കെതിരെ കേരളാ സര്‍വ്വകലാശാലയും സിന്‍ഡിക്കേറ്റ് അംഗമായ എ.എ റഷീദുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് അന്ന് പരിഗണിച്ച് ജസ്റ്റീസുമാരായ ആര്‍.എം ലോധയും അരിജിത്ത് പാസായത്തും വാദത്തിനിടെ വിവിധ നടപടികള്‍ കൈക്കൊണ് ടിരുന്നു.ലിങ്‌ദോ കമ്മീഷനും ആര്‍കെ രാമന്‍ കമ്മീഷനുമൊക്കെ കോടതി വിധികളുടെ ഭാഗമായിട്ടായിരുന്നു.
എന്നാല്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നതിന് കോടതികള്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ ബഞ്ച് ഇതടക്കമുള്ള നാലു കാര്യങ്ങള്‍ പരിശോധിയ്ക്കണമെന്നും ഇവര്‍ വ്യക്തമാക്കി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ബഞ്ച് രൂപീകരിയ്ക്കണമെന്ന് ചീഫ് ജസ്റ്റീസിനോട് സുപ്രധാനമായ വിധിന്യായത്തിലൂടെ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications