മാവോവാദികള്‍ക്കെതിരെ പൈലറ്റില്ലാ വിമാനം

നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറെടുക്കുന്നു.
നിബിഡ വനപ്രദേശങ്ങളിലെ നക്‌സല്‍ ഒളിത്താവളങ്ങള്‍ കണ്ടെത്തുകയാണ് നിരീക്ഷണങ്ങളുടെ ലക്ഷ്യം. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് , ഒറീസ, മഹാരാഷ്ട്ര, പശ്ചമ ബംഗാള്‍ എന്നിവിടങ്ങളിലായിരിക്കും നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുക.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ആളില്ലാ വിമാനങ്ങള്‍ ഹിസ്സാറിലും ദില്ലിയിലും വിജയകരമായി പരീക്ഷിച്ചിരുന്നു.
ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും വനപ്രദേശങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ നക്‌സല്‍ വേട്ടകള്‍ നടക്കുന്ന പ്രദേശങ്ങളിലേക്ക് ഇവ അയക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
സ്ഥിരം താവളങ്ങളില്ലാതെ ആക്രമണങ്ങള്‍ നടത്തുന്ന മാവോവാദികള്‍ക്കെതിരെ ആസൂത്രിതമായി നീങ്ങാന്‍ ആളില്ലാ വിമാനങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications