Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ് തന്നെ ലഷ്‌കറിന് വിറ്റതാണെന്ന് കസബ്

Kasab
വാഷിങ്ടണ്‍: പണത്തിന് വേണ്ടി പിതാവ് തന്നെ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ കസബ്.

എച്ച്ബിഒ ചാനലിന്റെ ടെറര്‍ മുംബൈ എന്ന ഡോക്യുമെന്ററിയിലാണ് കസബ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്ററി വ്യാഴാഴ്ച സംപ്രേഷണം ചെയ്യും.

കസബിന്റെയും കൂട്ടാളികളുടെയും ഏറെ വെളിപ്പെടുത്തലുകള്‍ അടങ്ങിയതാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിയെക്കുറിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന പ്രിവ്യൂ റിപ്പോര്‍ട്ടിലും കസബിന്റെ വെളിപ്പെടുത്തലുകളുടെ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

തന്റെ പിതാവ് തെരുവില്‍ തൈരും ഉരുളക്കിഴങ്ങും വില്‍ക്കുന്നയാളായിരുന്നുവെന്ന് കസബ് ചോദ്യം ചോദിക്കുന്നയാളോട് പറയുന്നുണ്ട്.

ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പോയാല്‍ ധാരാളം പണം ലഭിക്കുമെന്നും അതുകൊണ്ട് സഹോദരന്‍മാരുടെയും സഹോദരിമാരുടെയും വിവാഹം നടത്താമെന്നും ആര്‍ഭാടമായി ജീവിക്കാന്‍ കഴിയുമെന്നും പിതാവ് പറഞ്ഞുവെന്നും കസബ് പറയുന്നുണ്ട്.

സ്വന്തം അക്കൗണ്ടിലാണോ പണം നിക്ഷേപിച്ചത് എന്ന ചോദ്യത്തിന് തനിക്ക് അക്കൗണ്ട് ഇല്ലെന്നും പണം പിതാവിന്റെ കൈവശമാണ് നല്‍കിയതെന്നും ഇയാല്‍ മറുപടി നല്‍കുന്നു.

തനിക്ക് മൂന്നു മാസം പരിശീലനം ലഭിച്ചെന്നും ക്ലാസില്‍ ഇരുപത്തിയഞ്ചോളം പേര്‍ ഉണ്ടായിരുന്നെന്നും പരസ്പരം സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കസബ് വെളിപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+