കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയായി

  • By Staff
Google Oneindia Malayalam News

Mullaperiyar
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. കനത്ത മഴയെത്തുടര്‍ന്നാണു അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്.

പെരിയാറിന്റെ തീരപ്രദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ്‌ 135 അടിയിലെത്തിയാല്‍ പെരിയാര്‍തീരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ രണ്ടാമത്തെ മുന്നറിയിപ്പ്‌ നല്‍കാന്‍ റവന്യൂ അധികൃതര്‍ തയ്യാറെടുത്തിട്ടുണ്ട്‌. മൈക്കിലൂടെയാണ്‌ മുന്നറിയിപ്പ്‌ നല്‍കുക.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ദുരന്തനിവാരണ സമിതിയുടെ യോഗം പീരുമേട് താലൂക്ക് ഓഫിസില്‍ ചേര്‍ന്നു. പെരിയാര്‍ തീരങ്ങളില്‍ വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കാനും അഞ്ചു സ്ഥലങ്ങളില്‍ സൈറനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്യ

പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 04869 232070.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന്‌ വെള്ളം കൊണ്ടുപോയി സംഭരിക്കുന്നത് വൈഗ അണക്കെട്ടിലാണ്.

ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ തമിഴ്‌നാട്‌ വൈഗാ ഡാം തുറന്നവിട്ടു. 71 അടി സംഭരണശേഷിയുള്ള ഡാമില്‍ ജലനിരപ്പ്‌ 69 അടി കവിഞ്ഞതിനേ തുടര്‍ന്നാണ്‌ ‍ഡാം തുറന്നുവിട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X