കരിമ്പ് വില: സര്‍ക്കാര്‍ വഴങ്ങി

കരിമ്പ് വില നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായി രണ്ട് ദിവസം സ്തംഭിപ്പിച്ചിരുന്നു. വ്യാഴാഴ്ച പാര്‍ലമെന്റിന് പുറത്ത് കര്‍ഷകര്‍ വന്‍ പ്രതിഷേധ സമ്മേളനവും നടന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്.
ഇതനുസരിച്ച് വില നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കികൊണ്ടായിരിക്കും ഓര്‍ഡിനന്‍സ് ഭേദഗതി നടപ്പാക്കുക.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടിയന്തരമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ തീരുമാനമായത്. കരിമ്പ് സംഭരിക്കുമ്പോള്‍ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്ന വിധത്തിലായിരുന്നു ഓര്‍ഡിനന്‍സ്.
കേന്ദ്ര വിലയേക്കാള്‍ അധികമായി സംസ്ഥാനങ്ങള്‍ വില നിശ്ചയിക്കുകയാണെങ്കില്‍, അതിന്റെ ബാധ്യതയും സംസ്ഥാനങ്ങള്‍ക്ക് തന്നെയാണെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സിനെതിരെ ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications