കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

  • By Staff
Google Oneindia Malayalam News

Brown Sugar
കൊച്ചി: കൊച്ചിയിലും തിരുപ്പൂരുമായി കോടികള്‍ വിലമതിയ്ക്കുന്ന ലഹരി മരുന്ന് പിടികൂടി. ഇരു സ്ഥലങ്ങളില്‍ നിന്നുമായി 130 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. എഫ്രിഡിനും ചരസ്സും ഹാഷിഷുമാണ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയില്‍ ഇതിന് കോടികള്‍ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. രണ്ടിടങ്ങളിലുമായി പിടിച്ച മയക്കുമരുന്നിന് 50 കോടി രൂപയിലേറെ വില വരുമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചിയില്‍ എംജി റോഡിലെ ഒരു പ്രമുഖ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന കാറില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി മയക്കുമരുന്ന് പിടികൂടിയത്. ഈ കാറില്‍ നിന്ന് 30 കിലോ ചരസ് പിടിച്ചെടുത്തു. ഇതിന് മാത്രമായി നാലര കോടി വിലവരും.

കൊച്ചിയില്‍ അറസ്റ്റിലായ കസ്റ്റംസ് ഹൗസ് ഏജന്റ് രമേശ്, കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച രാജാറാം എന്നിവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുപ്പൂരില്‍ റെയ്ഡ് . ഇവിടെയും ഒരാളെ അറസ്റ്റ് ചെയ്തു.

തിരുപ്പൂരില്‍ വസ്ത്ര കയറ്റുമതിയുടെ മറവിലായിരുന്നു ഇവര്‍ ലഹരിമരുന്നു കച്ചവടവും കയറ്റുമതിയും നടത്തിയിരുന്നത്. പിടിയിലായവരെ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
മയക്കുമരുന്ന് വ്യാപാരത്തില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള കണ്ണികളാണ് പിടിയിലായിരിയ്ക്കുന്നതെന്നാണ് സൂചന. തിരുപ്പൂരിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയാണ് മയക്കുമരുന്ന് കള്ളക്കടത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X