കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍വധം: കുറ്റപത്രത്തില്‍ കോടതിക്ക് സംശയം

  • By Staff
Google Oneindia Malayalam News

Paul George
ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ അവ്യക്തതയെക്കുറിച്ച് കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടി.

കോടതിയുടെ പലചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ പ്രോസിക്യൂഷന്‍ കുഴഞ്ഞു. അവസാനം എല്ലാം വിചാരണവേളയില്‍ ശരിയാക്കാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.

ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുടെ റിമാന്റ് കാലാവധി നീട്ടാനുള്ള ഹര്‍ജി പരിഗണിക്കവേയാണ് രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സുബിതാ ചിറയ്ക്കല്‍ കുറ്റപത്രത്തിലുള്ള സംശയങ്ങള്‍ക്ക് സ്വമേധയാ പ്രോസിക്യൂഷനോട് വിശദീകരണം തേടിയത്.

ഓംപ്രകാശിനെയും രാജേഷിനെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് കുറ്റപത്രത്തോടൊപ്പം കാണാത്തതിനെക്കുറിച്ച് മജിസ്‌ട്രേട്ട് തിരക്കി.

കോടതി സംശയങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തിലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വേണുഗോപാലിനെ വിളിച്ച് വരുത്തി ചര്‍ച്ച ചെയ്തശേഷണാണ് എപിപി അനൂപ് കെ ജോണ്‍ മറുപടി നല്‍കിയത്.

വിചാരണയുടെ ഏത് ഘട്ടത്തിലും പൊലീസിന് വേണ്ടിവന്നാല്‍ കൂടുതല്‍ അന്വേഷണം നടത്താമെന്നും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ കോടതിയില്‍ ബോധിപ്പിക്കാമെന്നും പറഞ്ഞാണ് പ്രോസിക്യൂഷന്‍ കോടതിയുടെ ചോദ്യങ്ങളില്‍ നിന്നും തലയൂരിയത്.

കുറ്റപത്രത്തിന്മേല്‍ കോടതി സംശയം ഉന്നയിക്കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനായി തട്ടിക്കൂട്ടിയുണ്ടാക്കിയതായി കുറ്റപത്രമെന്ന ആരോപണത്തെ ഉറപ്പിക്കുന്നതാണ് കോടതിയുന്നയിച്ച സംശയങ്ങള്‍. ഇതിനിടെ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും റിമാന്റ് കോടതി നവംബര്‍ നാലുവരെ നീട്ടിയിട്ടുണ്ട്.

കോടതി ഉന്നയിച്ച പ്രധാന സംശയങ്ങള്‍

1 കൊലപാതകം കരുതക്കൂട്ടിയല്ലെങ്കില്‍ പോളിന്റെ പുറത്ത് എങ്ങനെ നാല് കുത്തേറ്റു?

2 ഓംപ്രകാശും രാജേഷും ഒരു വാഹനത്തിലാണോ സഞ്ചരിച്ചത്?

3 പോള്‍ ഓടിച്ചിരുന്ന എന്‍ഡവറിന്റെ താക്കോല്‍ എങ്ങനെ സുഹൃത്ത് മനുവിന്റെയും പിന്നീട് ഓംപ്രകാശിന്റെയും കയ്യിലെത്തി?

4 പ്രതികളില്‍ ആരെയും മാപ്പു സാക്ഷിയാക്കാത്തതെന്തുകൊണ്ട്?

5 കൊലയ്ക്കുമുമ്പേ ഉണ്ടായ ബൈക്ക് അപകടത്തിന്റെ എഫ്‌ഐആര്‍ എവിടെ?

6 ക്വട്ടേഷന്‍ സംഘം വന്ന ടെംപോ ട്രാവലര്‍ കേടായതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയെന്ന് പറയുന്നു. ഇതിന് സാക്ഷികളുണ്ടോ?

7 എന്‍ഡവറില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചതായി കുറ്റപത്രത്തിലുണ്ട്. ഇതിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചോ? അതിന്റെ വിശദാംശങ്ങള്‍ എന്തൊക്കെ ?

8 ഓംപ്രകാശിന്റെ പാസ്‌പോര്‍ട്ടിനൊപ്പമുണ്ടായിരുന്ന സിംകാര്‍ഡിനെക്കുറിച്ച് അന്വേഷണം നടത്തിയോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X