ടീകോമിന്റെ സാമ്പത്തിക സ്ഥിതി ദയനീയം: വി.എസ്

മന്ത്രിസഭയിലെ മറ്റു പല പ്രമുഖരും പലവട്ടം ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു, എന്നാല്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ പദ്ധതിയുടെ ഭാവി തുലാസ്സിലാണെന്നാണ് വ്യക്തമാവുന്നത്. ടീകോമിനെപ്പറ്റി പല കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാരിന് വിവരം ലഭിയ്ക്കുന്നുണ്ട്. കൊട്ടിഘോഷിച്ച മാള്‍ട്ട സ്മാര്‍ട് സിറ്റി പദ്ധതിയൊക്കെ ടീകോം കൈവിട്ടു.
സൗഹൃദ ചര്‍ച്ചകളിലൂടെ കഴിയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. പദ്ധതി മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ക്കായില്ലെങ്കില്‍ മറ്റുള്ളകമ്പനികളെ പരിഗണിയ്ക്കുമെന്നും വിഎസ് വ്യക്തമാക്കി. എണ്ണയുത്പാദനത്തില്‍ നിന്ന് കിട്ടിയ പണം അമേരിക്കന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതാണ് ടീകോമിന് വിനയായത്. സാമ്പത്തിക മാന്ദ്യത്തില്‍ ആ ബാങ്കുകള്‍ തകര്‍ന്നതാണ് അവരുടെ പ്രതിസന്ധിയ്ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications