കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനുള്ള തരൂരിന്റെ മറുപടി ട്വിറ്ററില്‍

  • By Staff
Google Oneindia Malayalam News

Shashi Tharoor
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനത്തിന് വിദേശകാര്യസഹമന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ മറുപടി നല്‍കി.

വികസനം ആരു കൊണ്ടുവന്നാലും അതിനെ അംഗീകരിക്കുമെന്ന് പറയുന്ന ട്വീറ്റില്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി കന്ദ്രം നല്‍കിയ ഫണ്ടിന്റെ 90ശതമാനം പോലും കേരള സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന പട്ടയമേളയുടെ സംസ്ഥാനതല ഉത്ഘാടനത്തിനിടെയാണ് വിഎസ് തരൂരിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്.

സാധാരണ ഇത്തരം യോഗങ്ങളില്‍ മുഖ്യമന്ത്രിവരെ എത്തിയശേഷമേ എംപികൂടിയായ കേന്ദ്രമന്ത്രി എത്താറുള്ളു. വന്നുകഴിഞ്ഞാലോ മറ്റെല്ലാവരുടെയും പ്രസംഗങ്ങളെ കലക്കുന്ന പ്രസംഗം കാച്ചി തിരിച്ചുപോകാറാണ് പതിവ് -എന്നായിരുന്നു വിഎസിന്റെ പരിഹാസം.

പ്രകൃതി ദുരന്ത സംഭവങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും എന്ത് സഹായമുണ്ടായെന്ന് തരൂരിനെ വേദിയിലിരുത്തി പറയിപ്പിക്കുമെന്നും വിഎസ് പറഞ്ഞിരുന്നു. എന്നാല്‍ ചടങ്ങില്‍ തരൂര്‍ എത്തിയിരുന്നില്ല.

ഈ സംഭവത്തിന് മുമ്പ് തലസ്ഥാനത്ത് വിജെടി ഹാളില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ ശശി തരൂര്‍ എത്തി യത് പതിനഞ്ചു മിനിറ്റ് വൈകിയായിരുന്നു.

സദസ് നല്ല വരവേല്‍പ്പായിരുന്നു തരൂരിന് നല്‍കിയത്. മറ്റു അതിഥികളില്‍ നിന്നു വ്യത്യസ്തയമായി ക്രിക്കറ്റ് ആസ്വാദനത്തെക്കുറിച്ച് സംസാരിച്ച തരൂര്‍ സദസ്സിനെ കയ്യിലെടുക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X