Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്ബിഐ സംഘം ഇന്ത്യയിലേക്ക്

FBI
ദില്ലി: അമേരിക്കയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തര്‍ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ എന്നിവരെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ എഫ്ബിഐ സംഘം ഇന്ത്യയിലെത്തുന്നു.

അടുത്തയാഴ്ച എഫ്ബിഐയുടെ ഉന്നതതല സംഘം ഇന്ത്യയിലെത്തുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വിവരങ്ങള്‍ കൈമാറാനായി എഫ്ബിഐ സംഘം ഇന്ത്യയില്‍ എത്തുന്നത്. എഫിബിഐ ഡയറക്ടറും സംഘത്തിലുണ്ടാകുമെന്നാണ് സൂചന.

യുഎസ് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒബാമയുമായി നടത്തിയ ചര്‍ച്ചയില്‍ ഹെഡ്‌ലിയെയും റാണയെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാമെന്ന് ഒബാമ ഉറപ്പ് നല്‍കിയിരുന്നു.

ഇന്ത്യയിലെത്തുന്ന സംഘവുമായി ആഭ്യന്തരമന്ത്രി പി ചിദംബരവും സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും ചര്‍ച്ച നടത്തും.

ഇതിനിടെ ഹെഡ്‌ലിയും റാണയും ഇന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടിവേണ്ടിവരുമെന്ന് ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ള വ്യക്തമാക്കി.

ഹെഡ്‌ലിയെയും റാണയെയും ഇന്ത്യയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അതിന് യുഎസിലെ നിയമത്തില്‍ ചില തടസ്സങ്ങളുണ്ടെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒബാമയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവരെചോദ്യം ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക അനുവദിച്ചേയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+