കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ഒബാമയുടെ കനത്ത താക്കീത്

  • By Staff
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: ഭീകരരെയും ഭീകരസംഘടനകളെയും എതിരാളികള്‍ക്കെതിരെയുള്ള തന്ത്രപരമായ ആയുധമായി ഉപയോഗിക്കുന്ന രീതി അവസാനിപ്പിയ്ക്കണമെന്ന് പാകിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയ്ക്കയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിയ്ക്കുന്നത്.

ലക്ഷ്‌ക്കര്‍ ഇ തൊയ്ബ അടക്കമുള്ള ഭീകരരെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്നത് നിര്‍ത്തണം. ഭീകരര്‍ക്കെതിരെ പാക് സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അമേരിക്ക സ്വന്തം വഴി തേടുമെന്ന് ഒബാമ സര്‍ദാരിയ്ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്താനിലെ അല്‍ഖ്വെയ്ദാ ശൃംഖല തകര്‍ക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് പേജുള്ള കത്ത് നവംബര്‍ ആദ്യം പാകിസ്താന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജയിസം ജോണ്‍സാണ് സര്‍ദാരിയ്ക്ക് കൈമാറിയതെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണം. ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണം. ഇവരുമായുള്ള രഹസ്യബന്ധങ്ങള്‍ മേലില്‍ അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്നും കത്തില്‍ ഒബാമ മുന്നറിയിപ്പ് നല്‍കുന്നു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒപ്പംനിന്നാല്‍ കൂടുതല്‍ സൈനികസഹായവും സാമ്പത്തികസഹകരണവും അമേരിക്ക വാഗ്ദാനം ചെയ്തതായി 'വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X