കളമശേരി ബസ് കത്തിക്കല്‍: നസീര്‍ കുറ്റം സമ്മതിച്ചു

ഞായറാഴ്ച കേരള പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബസ് കത്തിക്കലുള്‍പ്പെടെ കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള വിവിധ കേസുകളില്‍ നസീറിനും സഹായി ഷഫാസിനും പങ്കുണ്ടെന്ന് വ്യക്തമായത്.
അടുത്ത ദിവസങ്ങളിലെ ചോദ്യംചെയ്യലില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ് നസീര്‍.
ഇതിനിടെ നസീറിന്റെ നേതൃത്വത്തില്‍ 2007ല്‍ തീവ്രവാദ ക്യാമ്പ നടന്ന കുടക് സോമവാര്‍പേട്ട് ഹൊസനഹള്ളിയിലെ ഫാം ഹൗസില്‍ ഞായറാഴ്ച കര്‍ണാടക പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. കുടകില്‍ ഇഞ്ചി കര്‍ഷകനെന്ന വ്യാജേന താമസിച്ചാണ് നസീര്‍ ഇവിടെ ക്യാമ്പുകള്‍ നടത്തിയത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും റിക്രൂട്ട് ചെയ്ത യുവാക്കള്‍ ക്യാംപില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. നസീറിനെയും ഷഫാസിനെയും ഇവിടെകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയേയ്ക്കും.
ഇതിനിടെ നസീറിനെ ചോദ്യം ചെയ്യാന്‍ കശ്മീരില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പൊലീസ് സംഘങ്ങള്‍ ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ്, കളമശേരി ബസ് കത്തിക്കല്‍ കേസ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിയാണ് തമിഴ്‌നാട് പൊലീസ് എത്തിയിരിക്കുന്നത്.
ലഷ്‌കറിന് വേണ്ടി റിക്രൂട്ട് ചെയ്ത യുവാക്കളെ പരിശീലനത്തിനായി പാക് അധീന കശ്മീരിലെത്തിച്ചതിന്റെ വിവരമാണ് കശ്മീര്‍ പൊലീസ് അന്വേഷിക്കുന്നത്.
നസീറിനെയും ഷഫാസിനെയും കേരളത്തിന് വിട്ടുകിട്ടാന്‍ വൈകുമെന്നാണ് സൂചന. കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലും മറ്റു നടപടികളും പൂര്‍ത്തിയായശേഷം മാത്രമേ ഇവരെ കൈമാറിനിടയുള്ളു എന്ന് ബാംഗ്ലൂര്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications