തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല: മദനി

നസീറിന് രാഷ്ട്രീയ സഹായം നല്‍കിയതാരെന്ന് അറിയില്ല, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണം. കളമശ്ശേസി ബസ് കത്തിക്കല്‍ കേസിനേക്കാള്‍ ഗൗരവമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മദനി ചൂണ്ടിക്കാട്ടി.
നസീറിന്റെ രാഷ്ട്രീയ സഹായം വ്യക്തമാക്കപ്പെടുമ്പോള്‍ ഇവിടുത്തെ പല മതേതരവാദികളും പ്രതിക്കൂട്ടിലാകുമെന്നും മദനി പറഞ്ഞു. കേരളത്തില്‍ ആരാണ് നസീറിന് രാഷ്ട്രീയ സഹായം ചെയ്ത് കൊടുത്തത് എന്നതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും മദനി ആവശ്യപ്പെട്ടു.
താന്‍ ജയിലില്‍ പോകുന്നതിനു മുമ്പ് തന്നോടൊപ്പം ഉണ്ടായിരുന്നവരാരും ഭീകരരായിരുന്നില്ല. താന്‍ ജയിലില്‍ പോയതിന് ശേഷമാണ് കോയമ്പത്തൂര്‍ പ്രസ് ക്ലബില്‍ ബോംബ് വെച്ചതും കളമശ്ശേരി ബസ് കത്തിച്ചതും നായനാര്‍ വധശ്രമക്കേസ് ഉണ്ടായതും മദനി പറഞ്ഞു.
പിഡിപിയുടെ രാഷ്ട്രീയ നിലപടുകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ വ്യക്തമാക്കിയതാണ്. പിഡിപി പറയുന്നതും പ്രവര്‍ത്തിയ്ക്കുന്നതും ഒന്നാണ്. കേരളത്തില്‍ താന്‍ ഇനി വേറെ രാഷ്ട്രീയ അഭയം തേടി പോകില്ല. തകര്‍ക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അത് സ്വീകരിക്കും. ഭീകരന്മാരെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications