അബ്ദുള്ളക്കുട്ടിയുടെ യോഗത്തില്‍ കല്ലേറ്

കെസി കടമ്പൂരാന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തശേഷം ഹാരാര്‍പ്പണം കഴിഞ്ഞ് അബ്ദുള്ളക്കുട്ടി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്‌റ്റേജിന്റെ എതിര്‍ഭാഗത്തുനിന്നും കല്ലേറുണ്ടായത്.
കല്ലും കുപ്പിയും സ്റ്റേജിലേയ്ക്ക് വന്ന് വീണപ്പോള്‍ പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. കല്ലെറിഞ്ഞെന്ന് ആരോപിച്ച് 45 വയസ്സുള്ള ഒരാളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സംഭവമറിഞ്ഞ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. എംഎല്‍എയുടെ പ്രസംഗം പൂര്‍ത്തിയായശേഷമാണ് യോഗം പിരിഞ്ഞത്.
കല്ലേറ് നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക്് യാതൊരു ബന്ധവുമില്ലന്ന് സിപിഎം വ്യക്തമാക്കി.












Click it and Unblock the Notifications