കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം: ലോക്‌സഭയില്‍ ബഹളം

  • By Staff
Google Oneindia Malayalam News

Parliament
ദില്ലി: അവശ്യസാധനങ്ങളുടെ വിലക്കയററം തടയണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ ഇതര പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ സഭ മൂന്ന് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കുകയും ഒരെണ്ണം നിയമമന്ത്രി വീരപ്പ മൊയ്‌ലി സഭയുടെ മേശപ്പുറത്ത് വെയ്ക്കുകയും ചെയ്തു.

ലോക്‌സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. പണപ്പെരുപ്പം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിയ്ക്കണമെന്നും സര്‍ക്കാരിന് മാറ്റമുണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. നിയന്ത്രണാതീതമായ ബഹളത്തെ തുടര്‍ന്ന് സഭ ആദ്യം 11.30 വരെയും പിന്നീട് 12 വരെയും സ്പീക്കര്‍ മീരാ കുമാര്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. വീണ്ടും സഭചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ബുധനാഴ്ചത്തേക്ക് പിരിയുകയായിരുന്നു. ഇതേ കാരണത്തില്‍ രാജ്യസഭയും ര്ണ്ട് തവണ നിര്‍ത്തിവെച്ചു.

ഇടത്-സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ നേരത്തെ സഭാ കവാടത്തില്‍ ധര്‍ണയും നടത്തി. എസ്പി നേതാക്കളായ മുലായം സിങ് യാദവ്, അമര്‍സിങ്, സിപിഎം നേതാവ് വൃന്ദാ കാരാട്ട്, സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ വിലക്കയറ്റത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ആന്ധ്ര പ്രദേശ് വിഭജിക്കുന്നതിനെതിരെ ടിഡിപി അംഗങ്ങള്‍ ബുധനാഴ്ചയും സഭയില്‍ ബഹളം വെച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X