ഗൂഡാലോചന നടന്നത് സൂഫിയയുടെ വീട്ടില്‍

വെള്ളിയാഴ്ച ഉച്ചവരെ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് സൂഫിയ ബസ് കത്തിക്കല്‍ സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞത്.
നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളില്‍ ചിലര്‍ സംഭവ ദിവസം തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
സൂഫിയയും മറ്റു പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബാക്കി കാര്യങ്ങള്‍ ഇവര്‍ വ്യക്തമാക്കിയത്.
സൂഫിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജറാക്കുന്ന റിമാന്റ് റിപ്പോര്‍ട്ടില്‍ ഇവരുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യല്‍ നടന്നത്. കേസില്‍ നാലു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും അവര്‍ വിദേശത്താണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സൂഫിയയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications