Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിവില്‍ പോയത് പൊലീസിനെ പേടിച്ച് : മണി

Mani
കണ്ണൂര്‍: അബ്ദുള്‍ നാസര്‍ മദനി തന്നെ തടഞ്ഞുവച്ചിട്ടില്ലെന്നും പൊലീസിനെ പേടിച്ചാണ് നാട്ടില്‍ നിന്നു വിട്ടുനിന്നതെന്നും മദനിയുടെ സഹായി യൂസഫ് എന്ന മണിയുടെ വെളിപ്പെടുത്തല്‍.

മട്ടന്നൂര്‍ കോടതിയില്‍ മണി ഇങ്ങനെയാണ് വിശദീകരണം നല്‍കിയത്. പൊലീസിനെ പേടിച്ചാണ് നാട്ടില്‍ പോകാതിരുന്നത്. പൊലീസ് വീട്ടില്‍ അന്വേഷിച്ചെത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.

മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയതിന് ശേഷം മദനിയുമായി പിരിഞ്ഞതാണ്. പിന്നീട് കൊല്ലം കൊട്ടിയത്താണ് താമസിച്ചിരുന്നത്. അവിടെ പെയിന്റിങ് ജോലികള്‍ ചെയ്ത് വരുകയായിരുന്നു- മണി വിശദീകരിച്ചു.

പിഡിപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മണി ബുധനാഴ്ച രാവിലെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരായത്. മണി എവിടെയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ചൊവ്വാഴ്ച വൈകീട്ട് അഡ്വക്കേറ്റ് ബാലചന്ദ്രനെ കാണാനെത്തിയപ്പോഴാണ് മണിയെക്കുറിച്ച് വിവരം ലഭിച്ചതെന്നും പിഡിപി പ്രവര്‍ത്തകര്‍ അറിയിച്ചു.

താങ്കളെ മദനിയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അഭ്യൂഹമുണ്ടല്ലോ എന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോള്‍ മണി അത് നിഷേധിച്ചു.

കോടതിയില്‍ നിന്നും പുറത്തിറങ്ങിയ മണിയെ തീവ്രവാദ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് മണിയെ കീഴടക്കിയത്.

മണിയെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഏതാനും നാള്‍ മുമ്പ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+