കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് നെറ്റില്‍ സെക്‌സ് ലഭ്യമല്ല?

  • By Staff
Google Oneindia Malayalam News

Internet Browsing
ദില്ലി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്താക്കള്‍ക്ക് ഇനി നെറ്റില്‍ സെക്‌സ് സെര്‍ച്ച് ചെയ്യാന്‍ കഴിയില്ല. ഇന്ത്യയ്ക്കായി ഇന്റര്‍നെറ്റിലൂടെ സെക്‌സ് അനുബന്ധ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ബഹുരാഷ്ട്ര ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ കമ്പനികളുടെ തീരുമാനം.

യാഹൂവും മൈക്രോസോഫ്റ്റും ഇന്ത്യക്കാര്‍ക്ക് ലൈംഗികതയുള്ള ഉള്ളടക്കങ്ങള്‍ ലഭിക്കാതിരിക്കാനുള്ള ഫില്‍റ്റര്‍ കൊണ്ടുവന്നുകഴിഞ്ഞു. ഇന്ത്യയുടെ ഐടി നിയമം അനുസരിച്ച് ലൈംഗികപ്രസരമുള്ള ഉള്ളടക്കങ്ങല്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. ഈ നിയമം മുന്‍നിര്‍ത്തിയാണ് കമ്പനികള്‍ ഫില്‍റ്റര്‍ കൊണ്ടുവരുന്നത്.

ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ യാഹൂ സെര്‍ച്ച് എന്‍ജിനും യാഹൂവിന്റെ കീഴിലുള്ള ഫഌക്കര്‍ ഫോട്ടോ ഷെയറിങ് സൈറ്റും ഇതിനായുള്ള നപടികള്‍ സ്വീകരിച്ചിരുന്നു.

ഇന്ത്യന്‍ നെറ്റ് ഉപയോക്താക്കള്‍ക്ക് സുരക്ഷിത തെരച്ചില്‍ മോഡ് ഓഫാക്കി തിരച്ചില്‍ നടത്താന്‍ ഇപ്പോള്‍ യാഹൂ സെര്‍ച്ച് എന്‍ജിന്‍ അനുവദിക്കുന്നില്ല. സിംഗപ്പൂര്‍, ഹോങ്കോങ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഈ നിയന്ത്രണമുണ്ട്.

മൈക്രോസോഫ്റ്റും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് തെരച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനിലൂടെ ലൈംഗികതയുള്ള സൈറ്റുകളില്‍ ചെന്നെത്താന്‍ ഇപ്പോള്‍ കഴിയില്ല. 2000ത്തില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഐടി നിയമമാണ് നെറ്റില്‍ ലൈംഗിക ഉള്ളടക്കങ്ങള്‍ നിരോധിക്കുന്നത്.

ഈ നിയമം 2009 ഒക്ടോബറില്‍ വീണ്ടും ഭേദഗതി ചെയ്യുകയും കൂടുതല്‍ കാര്യങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇന്റര്‍നെറ്റില്‍ അശ്ലീലം ലഭിക്കാതിരിക്കാന്‍ സെര്‍ച്ച് എന്‍ജിനുകളും, നെറ്റ് പ്രൊവൈഡര്‍മാരും, ഇന്റര്‍നെറ്റ് കെഫേകളും ബാധ്യസ്ഥരാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവോ 500000 രൂപ പിഴയോ ആണ് ശിക്ഷയായി ലഭിക്കുക. നിയമം ഇങ്ങനെയാണെങ്കില്‍ മറ്റെല്ലാ രാജ്യത്തെ ജനങ്ങളേക്കാളുമേറെ ഇന്ത്യക്കാരാണ് നെറ്റില്‍ സെക്‌സ് എന്ന വാക്ക് ഏറ്റവും കൂടുതലായി തിരയുന്നതെന്നാണ് സെര്‍ച്ച് എന്‍ജിന്‍ കമ്പനികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ഇക്കാര്യത്തില്‍ ഇതേവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗിളാണെന്നിരിക്കെ അവര്‍ ലൈംഗിക ഉള്ളടക്കങ്ങള്‍ നിരോധിക്കാത്തിടത്തോളം കാലം ഇന്റര്‍നെറ്റ് സെക്സിന് പഞ്ഞമുണ്ടാകില്ലെന്നുതന്നെ പറയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X