Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റത്തിനെതിരെ ബിഎംഎസ് ഹര്‍ത്താല്‍

Hartal
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു ബിഎംഎസ് ആഹ്വാനംചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ ബിജെപിയും പിന്തുണയ്ക്കുന്നുണ്ട്.

കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സഹകരിക്കണമെന്നാണു ബിഎംഎസിന്റെ അഭ്യര്‍ഥന. മാഹിയിലും ഇന്നു ഹര്‍ത്താല്‍ ആചരിക്കുമെന്നു ബിഎംഎസ് നേതാക്കള്‍ അറിയിച്ചു.

വിവാഹവും മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ശബരിമല, ശിവഗിരി തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മിക്കവാറും സ്ഥലങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ കൂടുതല്‍ ഓടുന്നില്ല.

എന്നാല്‍ ഒരിടത്തും ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . വിവിധ സര്‍വ്വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു.

ഇതിനിടെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള കൊച്ചിയില്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+