Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

US Flag
വാഷിങ്ടണ്‍: അമേരിക്കയും വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുന്നു. വിമാനത്തില്‍ സ്ഫോടനം നടത്താനുള്ള അല്‍ക്വയ്ദ ഭീകരന്റെ ശ്രമമാണ് നിയമം കര്‍ശനമാക്കാന്‍ യുഎസിനെ പ്രേരിപ്പിക്കുന്നത്.

270 യാത്രക്കാര്‍ കയറിയ വിമാനം തകര്‍ക്കാന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശി ഉമര്‍ ഫാറൂഖ് അബ്ദുല്‍ മുത്തലബിന് സ്വതന്ത്രമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഉമറിനു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇയാളുടെ പിതാവ് നൈജീരിയന്‍, അമേരിക്കന്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ഇയാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് അമേരിക്കന്‍ സര്‍ക്കാറിന്റെ ഉറക്കം കെടുത്തുകയാണ്.

എന്നാല്‍ ഉമറിനെ തടയുന്നതിനു കാരണമൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. നിയമം കൂടുതല്‍ കര്‍ക്കശമാക്കേണ്ടതിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നതെന്നും അധികൃതര്‍ പറയുന്നു.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമായിട്ടും ഉമറിനു വിസ ലഭിച്ചത് ആശങ്കാജനകമാണെന്നു ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജാനറ്റ് നാപോലിറ്റാനൊ പറഞ്ഞു.

2008 ജൂണിലാണ് ഇയാള്‍ക്കു വിസ ലഭിച്ചത്. അന്നു പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും അതിനുശേഷം സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമില്ലാതിരുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും ജാനറ്റ് പറഞ്ഞു.

ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇന്ത്യയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയും വിസാ നിയമം കര്‍ശനമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് അമേരിക്കയും നീങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+