കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്റെ മരണം: പ്രതിഷേധം ശക്തം

  • By Super
Google Oneindia Malayalam News

Stabbed on his way to work: 21-year-old Nitin Garg
മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെ ആസ്‌ട്രേലിയന്‍ സര്‍ക്കാരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ അതിശക്തമായി അപലപിയ്ക്കുന്നതായി ആസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു.

പഞ്ചാബില്‍നിന്നു കുടിയേറി ആസ്‌ട്രേലിയയില്‍ സ്ഥിര താമസാനുമതിയുള്ള നിതിന്‍ ഗാര്‍ഗ് (21)ആണ് കൊല്ലപ്പെട്ടത്. മെല്‍ബണില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലേക്കു നിതിന്‍ രാത്രി 10നു നടന്നുപോകവേ വയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധം ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഉലയാന്‍ അനുവദിച്ചുകൂടെന്നും വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ ബാംഗ്ലൂരില്‍ പറഞ്ഞു.

കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ വംശജര്‍ക്കെതിരെ ഏറെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. ഇന്ത്യക്കാര്‍ക്കെതിരെ 2008 ല്‍ 17 ആക്രമണങ്ങളാണ് ഉണ്ടായതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത്തരം നൂറോളം സംഭവങ്ങളുണ്ടായി. വംശീയ വിരോധമായിരുന്നു മിക്കതിനും പിന്നില്‍. ഇക്കൊല്ലം ആക്രമണത്തിന് ഇരയായ ആദ്യ ഇന്ത്യക്കാരനാണു നിതിന്‍.

ഇന്ത്യന്‍ വംശജര്‍ക്കെതിരെ ആക്രമണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും മറ്റു മന്ത്രിമാരും ഇന്ത്യ സന്ദര്‍ശിക്കുകയും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X