കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ സമരപ്പന്തലിന് നേരെ വെടിവെപ്പ്

  • By Staff
Google Oneindia Malayalam News

Gunshot
മലപ്പുറം: നിലമ്പൂരിനടുത്ത് മമ്പാടില്‍ സമരപ്പന്തല്‍ കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പ്. നിലമ്പൂര്‍ മമ്പാട് പ്രവര്‍ത്തിക്കുന്ന കെ.കെ ലാറ്റക്‌സ് എന്ന സ്ഥാപനത്തിന് മുന്നില്‍ ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു സംഭവം.

ഫാക്ടറിയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഏജന്‍സിയുടെ ഉദ്യോഗസ്ഥരാണ് സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ ഒരു തൊഴിലാളിക്ക് വെടിയേല്‍ക്കുകയും മറ്റൊരാള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. പനോലന്‍ ബഷീറിനാണ് വെടിയേറ്റത്. ഇയാളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തുടയ്ക്കാണ് വെടിയേറ്റത്. അതേസമയം വെട്ടേറ്റ മനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രണ്ടു പേരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫാക്ടറിയ്ക്ക് ആരോ തീയിട്ടുണ്ട്. സമരം പൊളിയ്ക്കുന്നതിനായി കമ്പനി അധികൃതരാണ് ഫാക്ടറിയ്ക്ക് തീയിട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് പോലീസും ഫയര്‍ഫോഴ്‌സും. സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാണ്.

മലീനീകരണം അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ കുറെക്കാലമായി കമ്പനിക്കെതിരേ സമരത്തിലാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സത്യഗ്രഹ പന്തല്‍ നിര്‍മിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. രോഷാകുലരായ നാട്ടുകാരാണ് കമ്പനിക്ക് തീവച്ചതെന്ന് സൂചനകളുണ്ട്. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X