കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍വധം: സിബിഐ അന്വേഷണ സാധ്യത ആരായുന്നു

  • By Staff
Google Oneindia Malayalam News

Paul George
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ നിയമപരമായ അവകാശമുണ്ടോ എന്ന്‌ ഹൈക്കോടതി ആരായുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് എം. ജി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ചത് അന്വേഷണം സി ബി ഐക്കു കൈമാറാന്‍ തടസമല്ലെന്ന് വാദിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി . വിശദമായ വാദത്തിലേക്കു കടക്കുംമുന്‍പ് ബന്ധപ്പെട്ട സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ കോടതിയ്ക്ക് കൈമാറി.

കുറ്റപത്രം നല്‍കിയ കേസുകളില്‍ അതേ കോടതിതന്നെയാണ്‌ സിബിഐ അന്വേഷണം വേണമെന്നുള്ള ആവശ്യം പരിഗണിക്കേണ്ടതെന്ന്‌ ക്രിമിനല്‍ നടപടിക്രമത്തിന്റെ 482-ാം വകുപ്പ്‌ പ്രകാരമുള്ള നിയന്ത്രണം ചൂണ്ടിക്കാട്ടി സമീപകാലത്ത്‌ സുപ്രീംകോടതി വിധിന്യായം പുറപ്പെടുവിച്ചിരുന്നു.

ഈ വിധിയുടെ വെളിച്ചത്തിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബന്നൂര്‍മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിയമപ്രശ്‌നത്തിന്മേല്‍ വാദം കേള്‍ക്കുന്നത്‌. സര്‍ക്കാരിന്റെ വാദം കോടതി വെള്ളിയാഴ്‌ച കേള്‍ക്കും.

അതേസമയം, റിട്ടധികാരം ഉപയോഗിച്ച്‌ ഹൈക്കോടതിക്ക്‌ ഇക്കാര്യത്തില്‍ വിപുലമായ അധികാരമാണുള്ളതെന്നും ഇടപെടാന്‍ യാതൊരു തടസ്സവുമില്ലെന്നും പോള്‍ ജോര്‍ജിന്റെ പിതാവിനു വേണ്ടി അഡ്വക്കേറ്റ് ബെച്ചുകര്യന്‍ തോമസ്‌ ബോധിപ്പിച്ചിട്ടുണ്ട്‌.

പോലീസ്‌ നടത്തിയ അന്വേഷണത്തിലെ പല അപാകങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ടാണ്‌ ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌.

പോളിന്റെ മരണത്തെപ്പറ്റി ആദ്യം നല്‍കിയ പരാതിയില്‍ നിന്ന്‌ വിരുദ്ധമാണ്‌ അന്തിമ റിപ്പോര്‍ട്ട്‌. ആദ്യ റിപ്പോര്‍ട്ടില്‍ പലേടത്തും പോളിനൊപ്പം വാഹനത്തില്‍ രണ്ടുപേരുണ്ടെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പോളിനൊപ്പം ഒരാളേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌.

പോളിനൊപ്പം യാത്രചെയ്‌തവരിലൊരാള്‍ 18 കേസുകളില്‍ പ്രതിയാണെന്നും സംശയാസ്‌പദമായ സാഹചര്യങ്ങളുണ്ടായിട്ടും ഈ കേസില്‍ ഇയാളുടെ പേരില്‍ വളരെ ലഘുവായ കുറ്റമേ ചുമത്തിയിട്ടുള്ളൂ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ക്ക്‌ ഉന്നതരുമായി ബന്ധമുണ്ട്‌ എന്നത്‌ കേസന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഇതുവരെയും തിരിച്ചറിയല്‍ പരേഡ്‌ നടത്തിയില്ലെന്നും പരാതി ഉന്നയിക്കുന്നുണ്ട്. ഐജി വാര്‍ത്താസമ്മേളനം നടത്തിയതിനെതിയും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X