കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന്‍ വിംസി അന്തരിച്ചു

Google Oneindia Malayalam News

Vimsi
കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിംസി എന്ന വിഎം ബാലചന്ദ്രന്‍ (86) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് ബിലാത്തിക്കുളത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് ആറിന് പുതിയപാലം ശ്മാശനത്തില്‍.

സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങില്‍ പുതിയൊരു പാത വെട്ടിത്തുറന്ന വിംസി മാതൃഭൂമി ദിനപത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. 1984ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹം ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.

മലയാള ദിനപത്രങ്ങളില്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസത്തില്‍ പുതിയൊരു ശൈലിയ്ക്ക് രൂപം നല്‍കാന്‍ തന്നെ വിംസിയ്ക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ ദേശീയ-അന്തര്‍ദ്ദേശീയ കായികമത്സരങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1949ല്‍ ദിനപ്രഭാ പത്രത്തിലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1952 ലാണ് മാതൃഭൂമിയില്‍ ചേക്കേറുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ്, ജി നീലാംബരന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയായ ' വാല്‍ക്കഷ്ണം' 2008 ല്‍ പ്രസിദ്ധീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X