പോള്‍ മുത്തൂറ്റിനെ വിളിച്ചത് ഇറാന്‍ യുവതി

പോളും സാറയും ഓംപ്രകാശും മറ്റൊരു യുവതിയും ഒരാഴ്ച ഒരുമിച്ച് കഴിഞ്ഞിരുന്നു. പുനെയില്‍ വിദ്യാര്‍ത്ഥിയാണ് സാറ. പോളിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകത്തെക്കുറിച്ച് ഐജി നടത്തിയ വാര്‍ത്താ സമ്മേളനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ന്യായീകരിച്ചു.
കേസ് സിബിഐ അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് എം ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയിലാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതിനിടെ പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്നതിനാലാണു ജാമ്യാപേക്ഷ തള്ളുന്നതെന്നു ജസ്റ്റിസ് കെ.റ്റി. ശങ്കരന്‍ അറിയിച്ചു.












Click it and Unblock the Notifications