ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശപരിധിയില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനവും വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ നീതിന്യായചരിത്രത്തിലെ തീര്‍ത്തും അപൂര്‍വ്വമായ വിധിയാണിതെന്ന് വിലയിരുത്തപ്പെടുന്ന വിധി പുറപ്പെടുവിച്ചത് ദില്ലി ഹൈക്കോടതിയിലെ മൂന്നംഗബഞ്ചാണ്.
ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തേ സിംഗിള്‍ ബഞ്ച് സമാനമായ വിധിതന്നെയാണ് പുറപ്പെടുവിച്ചതെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആ വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.
എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കാണിച്ച് മറുപടി നല്‍കുകയും ചെയ്തു.
ഇതിന് ശേഷമാണ് സുഭാഷ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എപി ഷാ, വിക്രംജിത് സെന്‍, എ മുരളീധരന്‍ എന്നിവര്‍ വിധി പറഞ്ഞത്.
നീതിന്യായവ്യവസ്ഥയുടെ നിയമപരമായ സ്വാതന്ത്ര്യം ഒരു ആനുകൂല്യമല്ലെന്നും അതൊരു ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഈ വിധി ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസുമാര്‍വിധിന്യായത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications