പ്രഭാകരന്റെ അമ്മയ്ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാം

പ്രഭാകരന്റെ അച്ഛന്‍ വേലുപ്പിള്ള കഴിഞ്ഞ ആഴ്‌ച മരിച്ചതോടെ സഹായത്തിനാരുമില്ലാതായ ഇരുവരെയും തമിഴ്‌നാട്ടിലേക്ക് അയയ്‌ക്കണമെന്ന് എംഡിഎംകെ നേതാവ് വൈകോയും പ്രഭാകരന്റെ ബന്ധു രാജേന്ദ്രനും ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ തയ്യാറാവുകയാണെങ്കില്‍ ശ്രീലങ്കയ്‌ക്ക് ഇതില്‍ എതിര്‍പ്പില്ലെന്നാണ് രാജപക്‌സെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, പനഗോഡയിലെ സൈനികക്യാമ്പില്‍ കഴിയുന്ന പ്രഭാകരന്റെ അമ്മ പാര്‍വതിപിള്ളയും ഭാര്യയുടെ അമ്മ ഇരമ്പുവും ഇത്തരമൊരാവശ്യം സര്‍ക്കാറിനോട് ഉന്നയിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പനഗോഡയിലെ ക്യാമ്പില്‍വെച്ചാണ് കഴിഞ്ഞാഴ്‌ച വേലുപ്പിള്ള മരിച്ചത്.
വെല്‍വത്തിതുറയില്‍ നടന്ന ശവസംസ്‌കാരച്ചടങ്ങില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തുവെന്നും അര്‍ഹിക്കുന്ന ബഹുമതികളോടെയാണ് സംസ്കാരച്ച നടത്തിയതെന്നും രാജപക്സെ അറിയിച്ചു.
39 വര്‍ഷം ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച വേലുപ്പിള്ളയ്‌ക്ക് മകന്‍ പ്രഭാകരന്റെ തീവ്രനിലപാടുകളോട് യോജിപ്പുണ്ടായിരുന്നില്ല.












Click it and Unblock the Notifications